മുംബൈ:സംസ്ഥാന ഹജ്ജ് ഇന്‍സ്പെക്ടര്‍മാര്‍ക്കുള്ള ദ്വിദിന പരിശീലന പരിപാടി മുംബൈയില്‍ സമാപിച്ചു.ദേശീയ തലത്തില്‍ നടത്തുന്ന ഓണ്‍ലൈന്‍ പരീക്ഷ, അഭിമുഖം എന്നിവയിലൂടെ തിരഞ്ഞെടുക്കപ്പെട്ടവരാണ് പരിശീലനം പൂര്‍ത്തിയാക്കി യത്.
നൂറ്റിഅന്‍പത് പേര്‍ക്ക് ഒരാള്‍ എന്ന നിലയില്‍ സര്‍ക്കാര്‍ സര്‍വീസില്‍ ഉള്ളവരെ, താത്കാലിക ഡെപ്യൂട്ടേഷന് വ്യവസ്ഥയിലാണ് സംസ്ഥാന ഹജ്ജ് ഇന്‍സ്പെക്ടര്‍ ആയി നിയമിക്കുന്നത്.ഈവര്‍ഷത്തെ ഹജ്ജ് സീസണില്‍ ഇന്ത്യയില്‍ നിന്നും ഹജ്ജ് കമ്മിറ്റി മുഖേന തീര്ഥടനത്തിന് പോകുന്ന ഹാജിമാരെ യാത്രാവേളയിലും മക്ക-മദീന എന്നിവ ടങ്ങളിലെ താമസക്കാലയളവില്‍ സഹായിക്കുക, മാര്‍ഗനിര്‍ദേശങ്ങള്‍ നല്കുകയെ ന്നതിനാണ് ഇവരെ നിയമിക്കുന്നത്.
ഹജ്ജിനായി വിമാനത്താവളത്തില്‍ നിന്ന് യാത്ര തുടങ്ങുന്നതുമുതല്‍ നാട്ടില്‍ തിരിച്ചെ ത്തുന്നതുവരെ തീര്‍ഥാടകരുടെ വിവിധ കാര്യങ്ങളില്‍ ഔദ്യോഗികവിഷയങ്ങള് ഏകോപിപ്പിക്കണം.ഹജ്ജ് നടപടിക്രമങ്ങള്‍, മെഡിക്കല്‍ സേവനങ്ങള്‍, എയര്‍ലൈന്‍സ്, കസ്റ്റംസ്, എമിഗ്രേഷന്‍, ഫോറിന് കറന്‍സി, ആള്‍ക്കൂട്ട നിയന്ത്രണം, പ്രഥമശുശ്രൂഷ, ദുരന്തനിവാരണം, സൗദി നിയമങ്ങള്‍ എന്നിവയെക്കുറിച്ച് വിദഗ്ദര്‍ ക്ലാസ്സെടുത്തു.
ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ ഫഹദ് ഖാന് ഖസൂരി, കേന്ദ്ര മൈനോറിറ്റി സെക്രട്ടറി ഡോ. ചന്ദ്രശേഖര്‍ കുമാര്‍, ഹജ്ജ് കമ്മിറ്റി ഓഫ് ഇന്ത്യ ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍ സി.ഷാനവാസ്, നസീം, ഡപ്യൂട്ടി സി.ഇ.ഒ. സദഖത് അലി, ഡപ്യൂട്ടി സി.ഇ.ഒ. നിയാസ് തുടങ്ങിയവര്‍ സംസാരിച്ചു. സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫിസിനെ പ്രതിനി ധീകരിച്ച് നോഡല്‍ ഓഫിസര്‍ പി. കെ.അസ്സൈനും കേരളത്തില്‍ നിന്ന് 10% ശതമാനം വെയ്റ്റിംഗ് ലിസ്റ്റിലുള്ള ഒമ്പത് പേര് ഉള്‍പ്പെടെ 96 പേരും പരിശീലനത്തില്‍ പങ്കെടുത്തു.
