പാലക്കാട്:നാടെങ്ങും രാജ്യത്തിന്റെ എഴുപത്തിയേറാം റിപ്പബ്ലിക് ദിനം വര്‍ണാഭമായി ആഘോഷിച്ചു.ജില്ലാ തല ആഘോഷം പാലക്കാട് കോട്ടമൈതാനിയില്‍ നടന്നു. വൈ ദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി ദേശീയപതാക ഉയര്‍ത്തി.തുടര്‍ന്ന് മന്ത്രി പരേഡി ന്റെ അഭിവാദ്യം സ്വീകരിച്ചു. ഐ.പി.എസ്. ഉദ്യോഗസ്ഥ ആശാ ശര്‍മ്മ പരേഡ് നയിച്ചു. റിസര്‍വ് പൊലീസ് സബ് ഇന്‍സ്പെക്ടര്‍ കെ.ജയന് സെക്കന്‍ഡ് ഇന്‍ കമാന്‍ഡറായി. കെ.എ.പി രണ്ടാം ബറ്റാലിയന്, പ്രാദേശിക പൊലിസ്, എക്സൈസ്, വനിതാ പൊലിസ്, വനം വകുപ്പ്, ഫയര്‍ ഫോഴ്സ്, സിവില്‍ ഡിഫന്‍സ്, ഹോം ഗാര്‍ഡ്സ്,എസ്.പി.സി, സ്കൗട്ട് സ്, ഗൈഡ്സ്, ജൂനിയര്‍ റെഡ് ക്രോസ് തുടങ്ങിയ വിഭാഗങ്ങളിലായി 24 പ്ലറ്റൂണുകള്‍ പരേഡില്‍ അണിനിരന്നു. ജില്ലാ കലക്ടര്‍ മാധവിക്കുട്ടി എം.എസ്, ജില്ലാ പൊലിസ് മേധാ വി അജിത് കുമാര്‍ എന്നിവരും പരേഡിനെ അഭിവാദ്യം ചെയ്തു.പ്രധാനമന്ത്രി രാഷ്ട്രീയ ബാലപുരസ്കാര്‍ നേടിയ കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥി കെ. മുഹമ്മദ് സിദനാനെ ചടങ്ങില്‍അനുമോദിച്ചു.മാര്‍ച്ച് പാസ്റ്റിലെ ജേതാക്കള്‍ക്കും ബാന്‍ഡ് സംഘത്തെ നയിച്ച സംഘത്തിനും സമ്മാനങ്ങള്‍ നല്കി. വിവിധ സ്കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച കലാപരിപാടികളു മുണ്ടായി. കെ. പ്രേംകുമാര്‍ എം.എല്‍.എ, അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് കെ. സുനില്‍കുമാര്‍, അഡീഷണല്‍ പൊലിസ് സൂപ്രണ്ട് എസ്. ഷംസുദ്ധീന് തുടങ്ങിയവരും പങ്കെടുത്തു.
മാര്‍ച്ച് പാസ്റ്റില്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയവര്‍
സായുധ സേനാ വിഭാഗം:കെ.എ.പി രണ്ടാം ബറ്റാലിയന്, ജില്ലാ ആസ്ഥാന പൊലിസ്.
നിരായുധ സേനാ വിഭാഗം:എക്സൈസ് വകുപ്പ്, വനം വകുപ്പ്
എസ്.പി.സി ബോയ്സ്:ബി.ഇ.എം എച്ച്.എസ്.എസ് പാലക്കാട്, ആശ്രാമം സ്കൂള്‍ മലമ്പുഴ.
എസ്.പി.സി ഗേള്‍സ്:ഗവ. മോയന്‍ മോഡല്‍ ജി.എച്ച്.എസ്.എസ് പാലക്കാട്, ജി.എച്ച്.എസ്.എസ് കണ്ണാടി.
സ്കൗട്ട്സ്:കര്‍ണ്ണകിയമ്മന്‍ എച്ച്.എസ്.എസ് മൂത്താന്തറ, ബി.ഇ.എം എച്ച്.എസ്.എസ് പാലക്കാട്.
ഗൈഡ്സ്:ഗവ. മോയന്‍ മോഡല്‍ ജി.എച്ച്.എസ്.എസ് പാലക്കാട്, കര്‍ണ്ണകിയമ്മന്‍ എച്ച്.എസ്.എസ് മൂത്താന്തറ.
