പാലക്കാട്:ഇന്ത്യയുടെ പാരമ്പര്യം സ്നേഹത്തിന്റേതാണെന്നും ജാതി-മത പ്രാദേശിക വിഭജനങ്ങള്‍ക്ക് അതീതമായി എല്ലാവിഭാഗം ജനങ്ങളേയും കൂട്ടിയിണക്കാന്‍ നമുക്ക് കഴിയണമെന്നും വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി. പാലക്കാട് കോട്ടമൈതാ നിയില്‍ നടന്ന ജില്ലാതല റിപ്പബ്ലിക് ദിനാഘോഷത്തില്‍ സല്യൂട്ട് സ്വീകരിച്ച് സംസാരി ക്കുകയായിരുന്നു അദ്ദേഹം.
ഭരണഘടന വിഭാവനം ചെയ്യുന്ന മതേതരത്വവും സോഷ്യലിസവും അടക്കമുള്ള മൂല്യ ങ്ങള് സംരക്ഷിക്കാന്‍ സമൂഹം ജാഗ്രത കാണിക്കണം.ഭരണഘടനയുടെ ആമുഖത്തില്‍ നിന്നും സോഷ്യലിസം മതേതരത്വം എന്നീ പദങ്ങള്‍ നീക്കം ചെയ്യണമെന്ന വാദങ്ങള്‍ ജനാധിപത്യത്തിന്റെ അടിത്തറ ഇളക്കുന്നതാണ്.ഒരു സോഷ്യലിസ്റ്റ് സമൂഹത്തെ വാര്‍ത്തെടുക്കുകയെന്ന ഭരണഘടനയുടെ ലക്ഷ്യം സാധ്യമാക്കാന്‍ ഓരോരുത്തരും പ്രവര്‍ത്തിക്കണം.രാജ്യം നേരിടുന്ന ഏറ്റവും വലിയവിപത്ത് സാമ്പത്തിക അസമത്വ മാണ്. ദരിദ്രരായ കുട്ടികള്‍ക്ക് പഠിക്കാനുള്ള സാഹചര്യവും സാധാരണക്കാരന് മെ ച്ചപ്പെട്ട ജീവിതസാഹചര്യവും ഒരുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ജനാധിപത്യം പൂര്‍ണ മാകില്ല.
രാജ്യത്തിന് തന്നെ മാതൃകയായ ബദല്‍ വികസന സംസ്കാരമാണ് കേരളം പിന്തുടരു ന്നത്.കേരളത്തെ ആദ്യത്തെ അതിദാരിദ്രമുക്ത സംസ്ഥാനമായി പ്രഖ്യാപിക്കാന്‍ കഴിഞ്ഞത് സോഷ്യലിസ്റ്റ്മൂല്യങ്ങളിലധിഷ്ഠിതമായ ഭരണത്തിന്റെ വിജയമാണ്.വിഴി ഞ്ഞം അന്താരാഷ്ട്ര തുറമുഖവും കൊച്ചി-ബാംഗളൂരു വ്യാവസായിക ഇടനാഴിയും സംസ്ഥാനത്തിന്റെ നിശ്ചയദാര്‍ഢ്യത്തിന്റെ പ്രതീകങ്ങളാണ്.
സംസ്ഥാനത്ത് പവര്‍കട്ടോ ലോഡ് ഷെഡ്ഡിങ്ങോ ഇല്ലാതെ വൈദ്യുതി ലഭ്യമാക്കാന്‍ സര്‍ക്കാരിന് സാധിച്ചു.2016-ല്‍ 16 മെഗാവാട്ട് മാത്രമായിരുന്ന സൗരോര്‍ജ്ജ ഉത്പാദനം ഇന്ന് 2087 മെഗാവാട്ടായി ഉയര്‍ന്നു.വിതരണ നഷ്ടം ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് എത്തിച്ച് കെ.എസ്.ഇ.ബി.യെ പ്രവര്‍ത്തന ലാഭത്തിലാക്കി.2040-ഓടെ നൂറുശതമാനം പുനരുപയോഗ ഊര്‍ജ്ജം ഉപയോഗിക്കുന്ന സംസ്ഥാനമായി മാറാനുള്ള ലക്ഷ്യത്തിലാണ് കേരളമെന്നും മന്ത്രി പറഞ്ഞു.
