മണ്ണാര്‍ക്കാട്: എല്‍.ഡി.എഫ്. സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ എം.വി ഗോവി ന്ദന്‍ മാസ്റ്റര്‍ നയിക്കുന്ന വികസനമുന്നേറ്റ ജാഥയ്ക്ക് മുന്നോടിയായി മണ്ഡലത്തില്‍ നടത്തുന്ന വാഹനപ്രചരണജാഥയും വിവിധ കേന്ദ്രങ്ങളിലെ സ്വീകരണവും വിജയിപ്പി ക്കാന്‍ ഐ.എന്‍.എല്‍. മണ്ണാര്‍ക്കാട് മണ്ഡലം എക്സിക്യുട്ടിവ് യോഗം തീരുമാനിച്ചു. മണ്ഡലം സെക്രട്ടറി അബ്ദു റഫീഖ് അധ്യക്ഷനായി.സംസ്ഥാന കൗണ്‍സില്‍ അംഗം കെ.വി അമീര്‍, ജില്ലാ ട്രഷറര്‍ വി.ടി ഉമ്മര്‍, ജില്ലാ വൈസ് പ്രസിഡന്റ് അബ്ദു മാസ്റ്റര്‍ അച്ചിപ്ര, മണ്ഡലം നേതാക്കളായ വി.ടി ഉമ്മര്‍കുട്ടി കോട്ടോപ്പാടം, ബഷീര്‍ പുളിക്കല്‍, മുഹമ്മദ് കുട്ടി എന്നിവര്‍ പങ്കെടുത്തു.
