അഗളി:അട്ടപ്പാടിയില്‍ വനപ്രദേശത്ത് എക്സൈസ് നടത്തിയ പരിശോധനയില്‍ ചാരായം വാറ്റുന്നതിനായി സൂക്ഷിച്ചനിലയില്‍ 580 ലിറ്റര്‍ വാഷ് കണ്ടെത്തി.കോട്ടത്തറ കള്ളക്കര ഉന്നതയില്‍ നിന്നും രണ്ട് കിലോമീറ്റര്മാറിയുള്ള വനപ്രദേശത്തെ നീര്ച്ചാ ലിന്റെ കരയില്‍ മണ്ണില്‍ കുഴിച്ചിട്ടനിലയിലും, പാറക്കെട്ടുകള്‍ക്ക് ഇടയിലുമാണ് വാഷ് ഒളിപ്പിച്ചിരുന്നത്.ഞായറാഴ്ച രാവിലെ 11.45ഓടെ അഗളി എക്സൈസ് റെയ്ഞ്ച് ഓഫിസിലെ പ്രിവന്റീവ് ഓഫിസര്‍ ജെ.ആര് അജിത്തിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. പ്രിവന്റീവ് ഓഫിസര്‍ ഗ്രേഡ് ചന്ദ്രന്, സിവില്‍ എക്സൈസ് ഓഫിസര്‍ മാരായ ആര്.പ്രദീപ്, ടി.കെ ഭോജന്, കെ.രങ്കന് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
