മണ്ണാര്‍ക്കാട്: പരിമിതികളെ പൊരുതിതോല്‍പ്പിച്ച് സംസ്ഥാന സ്കൂള്‍ കായികമേള യിലെ ഇന്‍ക്ലൂസീവ് സ്പോര്‍ട്സ് വേദിയില്‍ വിജയംനേടിയ മണ്ണാര്‍ക്കാട്ടെ കായിക പ്രതിഭകളെ അനുമോദിച്ചു. സമഗ്രശിക്ഷാകേരളം മണ്ണാര്‍ക്കാട് ബി.ആര്.സിയും, ലയണ്‍സ് ക്ലബും സംയുക്തമായി ബി.ആര്.സി. ഹാളിലാണ് ചടങ്ങ് സംഘടിപ്പിച്ചത്.
തെങ്കര പഞ്ചായത്ത് പ്രസിഡന്റ് എസ്.ഷീന ഉദ്ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്ത് മെമ്പര്‍ വിജീഷ് കൈനിക്കോട് അധ്യക്ഷനായി.ലയണ്‍സ് ക്ലബ് മണ്ണാര്‍ക്കാട് പ്രസിഡന്റ് ടി.സാംസണ് സെബാസ്റ്റ്യന്‍ മുഖ്യാതിഥിയായി. ബി.പി.സി. കെ.കെ മണികണ്ഠന്, ലയണ്‍സ് ക്ലബ് സെക്രട്ടറി പി.എം സുബ്രഹ്മണ്യന്, ട്രഷറര്‍ റെജിമോന് കെ.ജോസഫ്, ശ്രുതി, സ്പെഷ്യല്‍ എജ്യൂക്കേറ്റര്‍ ഷറീന തയ്യില്‍, അബ്ദുല്‍ കരീം, സുലോചന എന്നിവര്‍ സംസാരിച്ചു.
കായിക മൈതാനങ്ങളിലെ ഓരോ ചുവടുവെപ്പിലും കരുത്തായി നിന്ന അധ്യാപകരെയും രക്ഷിതാക്കളെയും ചടങ്ങില്‍ പ്രത്യേകം അഭിനന്ദിച്ചു.
