കാരാകുര്‍ശ്ശി:പുലാക്കല്കടവില് വീടിനുമുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറും ബൈ ക്കും തീപിടുത്തത്തില്‍ പൂര്‍ണമായും കത്തിനശിച്ചു.കിളിരാനി താഴത്തെ കല്ലടി യൂസഫിന്റെ (കുഞ്ഞാന്) വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളാണ് കത്തിയത്. തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം.വാഹനങ്ങള്‍ക്കൊപ്പം വീടിനും കേടുപാടുക ളുണ്ടായി.ഏകദേശം 14ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
പുലര്‍ച്ചെ വലിയശബ്ദം കേട്ട് യൂസഫ് ഉണര്‍ന്നുനോക്കിയപ്പോഴാണ് വാഹനങ്ങള്‍ കത്തു ന്നത് കണ്ടത്. ഉടന്‍ വട്ടമ്പലം അഗ്നിരക്ഷാനിലയത്തില്‍ വിവരമറിയിച്ചു. അഗ്നിരക്ഷാ സേനയെത്തിയെങ്കിലും റോഡിന് വീതികുറവായതിനാല്‍ ഫയര്‍ എഞ്ചിന് സംഭവ സ്ഥലത്തേക്ക് എത്താനായില്ല.തുടര്‍ന്ന് അഗ്നിരക്ഷാസേന അംഗങ്ങളും സ്ഥലത്തുണ്ടാ യിരുന്നവരുമെല്ലാം ചേര്‍ന്ന് വെള്ളമൊഴിച്ച് ഒരുമണിക്കൂറോളം പരിശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്.തീപിടുത്തത്തില്‍ വീടിന്റെ മുന്‍വശത്തെ വയറിങ്ങും, സ്വിച്ച് ബോര്‍ഡുകളും ഉരുകി നശിച്ചു.ജനല്‍ ചില്ലുകള്‍ പൊട്ടുകയും, ടൈലുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തിട്ടുണ്ട്.
തീപിടുത്തത്തിന്റെ യഥാര്‍ഥ കാരണം വ്യക്തമായിട്ടില്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാണോ യെന്ന് സംശയിക്കുന്നുണ്ട്.സി.പി.എം. കിളിരാനി ബ്രാഞ്ച് സെക്രട്ടറിയാണ് യൂസഫ്. സംഭവത്തില്‍ കല്ലടിക്കോട്പൊലിസില് പരാതി നല്കി.
സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്ക്യു ഓഫിസര്‍ അബ്ദുല്‍ ജലീലിന്റെ നേതൃത്വത്തില്‍ സേന അംഗങ്ങളായ എം.ആര് രാഗില്‍, കെ.പ്രശാന്ത്, എം.എസ് ഷോബിന്‍ദാസ്, പി.ആര് രഞ്ജിത്ത്, ശരത് രാജ്, സുമേഷ് എന്നിവരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
