മണ്ണാര്‍ക്കാട്: സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് നയിക്കുന്ന എല്‍. ഡി.എഫ്. വടക്കന്‍മേഖല വികസന മുന്നേറ്റജാഥയ്ക്ക് ഫെബ്രുവരി 14ന് മണ്ണാര്‍ക്കാട് സ്വീകരണം നല്‍കും.സംഘാടക സമിതി രൂപീകരണം സി.പി.എം. ജില്ലാ സെക്രട്ടറി യേറ്റ് അംഗം ടി.കെ നൗഷാദ് ഉദ്ഘാടനം ചെയ്തു.റൂറല്‍ ബാങ്ക് ഹാളില്‍ നടന്ന യോഗത്തി ല്‍ സി.പി.എം. ജില്ലാ കമ്മിറ്റി അംഗം യു.ടി രാമകൃഷ്ണന് അധ്യക്ഷനായി. സി.പി.ഐ. നേതാവ് ജോസ് ബേബി, സി.പി.എം. മണ്ണാര്‍ക്കാട് ഏരിയ സെക്രട്ടറി എന്‍.കെ നാരായ ണന്‍കുട്ടി, അട്ടപ്പാടി ഏരിയ സെക്രട്ടറി എ.പരമേശ്വരന്, സി.പി ബാബു, മണികണ്ഠന് പൊറ്റശ്ശേരി, ഷൗക്കത്തലി കുളപ്പാടം, കെ.രാധാകൃഷ്ണന്, വി.എ ലത്തീഫ്, ഡി.രവി, എ.കെ അബ്ദുള്‍ അസീസ്, കെ.കബീര്‍, കെ.വി അമീര്‍, സദക്കത്തുള്ള പടലത്ത്, കെ.പ്രവീണ്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.ഭാരവാഹികള്‍: യു.ടി രാമകൃഷ്ണന് (ചെയര്മാന്), മണികണ്ഠന് പൊറ്റശ്ശേരി (കണ്‍വീനര്‍).
