മണ്ണാര്‍ക്കാട്: പെരിമ്പരാടി ഗവ.എല്‍.പി. സ്കൂളില്‍ റിപ്പബ്ലിക് ദിനം ആഘോഷിച്ചു. നഗരസഭാ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ സി.മുഹമ്മദ് ബഷീര്‍ ദേശീയ പതാക ഉയര്‍ത്തി. മുന്‍ എസ്.എം.സി. ചെയര്മാന് സിദ്ദീഖ് മച്ചിങ്ങല്‍, പ്രധാന അധ്യാപിക ബീന ടീച്ചര്‍, ബിന്ദു ജോസഫ്, എസ്.എം.സി. ചെയര്‍പേഴ്സണ്‍ മഞ്ജുഷ, ജയറാം തുടങ്ങിയവര്‍ പങ്കെടുത്തു.വിദ്യാര്‍ഥികളുടെ വിവിധ കലാപരിപാടി കളുമുണ്ടായി.
