തിരുവനന്തപുരം: കുടുംബശ്രീ ഉല്‍പ്പന്നങ്ങളുടെ ഉല്‍പ്പാദനവും വിപണനവും ഊര്‍ജി തമാക്കുന്നതിനായി കുടുംബശ്രീ റീട്ടെയില്‍ രംഗത്തേക്കും കടക്കുന്നു.ഓള് കേരള ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷനുമായി സഹകരിച്ചാണ് പ്രാദേശിക തലത്തില്‍ നിലവിലുള്ള വിവിധ ഡിസ്ട്രിബ്യൂഷന്‍ എജന്‍സികള്‍ വഴിയാണ് ഉല്‍പ്പന്നങ്ങള്‍ വിപ ണിയിലെത്തിക്കുക.ഇതിന്റെ ഭാഗമായി 14 ജില്ലകളിലും പ്രധാനപ്പെട്ട ഡിസ്ട്രിബ്യൂ ഷന് ഏജന്‍സികളെ കണ്ടെത്തി അവരെ കുടുംബശ്രീ സംരഭകരുമായി ബന്ധിപ്പിക്കുന്ന ബി-2-ബി മീറ്റുകള്‍ പൂര്‍ത്തിയായതായും 900-ലേറെ സംരഭകരും 227 ഡിസ്ട്രിബ്യൂട്ടര്‍ മാരും ഇതില്‍ പങ്കെടുത്തെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ഏജന്‍സികളും സംരംഭകരുമായി നേരിട്ട് സംവദിക്കുക, ഉല്‍പ്പന്നങ്ങള്‍ പരിചയപ്പെ ടുത്തുക, വില, മാര്‍ജിന്‍ എന്നിവയില്‍ ധാരണയാകുന്നതിനും ഇതിലൂടെ കഴിഞ്ഞി ട്ടുണ്ട്.നിലവില്‍ ഹോംഷോപ്പ്, വിപണന മേളകള്‍, സരസ് മേളകള്‍, മാര്‍ക്കറ്റിംഗ് ഔട്ട് ലെറ്റ് കിയോസ്ക്, കുടുംബശ്രീയുടെ ഇ-കൊമേഴ്സ് ഓണ്‍ലൈന്‍ പ്ളാറ്റ്ഫോമായ പോക്കറ്റ്മാര്‍ട്ട് ആപ്ലിക്കേഷന്‍ എന്നിവ വഴിയും കൂടാതെ ചെറുകിട കച്ചവടക്കാര്‍ മുഖേനയും ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിക്കുന്നുണ്ട്.വിപണിയിലെ മാറ്റങ്ങള്‍ക്കും ഉപഭോക്താവിന്റെ താല്‍പ്പര്യങ്ങള്‍ക്കും അനുസൃതമായി ഉല്പാദന രംഗത്തും വിപണന രംഗത്തും കൂടുതല്‍ മെച്ചപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് റീട്ടെയില്‍ രംഗത്ത് ചുവടുറപ്പിക്കുന്നത്.
ഏകീകൃത ബ്രാന്‍ഡിലുള്ള കറിപൗഡറുകള്‍, പുട്ടുപൊടി, അപ്പപ്പൊടി, സാമ്പാര്‍ മസാല, ചിക്കന്‍ മസാല, വെജ് മസാല, മുളക്പൊടി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി, ചിപ്സ്, ശര്‍ക്കര വരട്ടി തുടങ്ങിയ ഉല്‍പ്പന്നങ്ങളോടൊപ്പം ഓരോ ജില്ലയിലെയും സംരംഭകര്‍ ഉല്പാദിപ്പിക്കുന്ന മികച്ച ഉല്പന്നങ്ങളും ആദ്യഘട്ടത്തില്‍ ഡിസ്ട്രിബ്യൂഷന്‍ ഏജന്‍സികള്‍ വഴി വിപണനത്തിന് തിരഞ്ഞെടുത്തിട്ടുണ്ട്. കൂടാതെ ഐ.സി.എ.ആര്, സി.എസ്.ഐ.ആര്, കാര്‍ഷിക സര്‍വകലാശാലകള്‍ തുടങ്ങിയ ഗവേഷണ സ്ഥാപന ങ്ങളുടെ സാങ്കേതിക വിദ്യ ഉപയോഗിച്ച് നിര്‍മിച്ച ‘കെ-ഇനം’ എന്ന പുതിയ ബ്രാന്‍ഡും റീട്ടെയില്‍ വിപണിയിലെത്തും.ഇതില്‍ മുപ്പതോളം ഭക്ഷ്യ ഉല്പന്നങ്ങളുടെ വിപുലമാ യ ശ്രേണി തയാറാക്കിയിട്ടുള്ളത്.കുടുംബശ്രീ ടെക്നോളജി അഡ്വാ്ന്സ്മെന്റ് പ്രോ ഗ്രാം പദ്ധതിയുടെ ഭാഗമായി തയാറാക്കിയ സമ്പുഷ്ടീകരിച്ച ഭക്ഷണങ്ങള്‍, പോഷകാ ഹാര കേന്ദ്രികൃത മിശ്രിതങ്ങള്‍. സംസ്ക്കരിച്ച പഴങ്ങളും പച്ചക്കറികളും, കാലാവസ്ഥ യെ പ്രതിരോധിക്കുന്ന ഭക്ഷണങ്ങള്‍, ആരോഗ്യകരമായ ലഘുഭക്ഷണങ്ങള്‍ എന്നിവയാണ് ഇതില്‍ ഉള്‍പ്പെടുക.
5000-ലേറെ ഡിസ്ട്രിബ്യൂട്ടര്‍മാരുടെ സഹകരണത്തോടെ ബഹുരാഷ്ട്ര കമ്പനികള്‍ ക്കൊപ്പം കേരളത്തിന്റെ റീട്ടെയില്‍ രംഗത്ത് ശക്തമായ സാന്നിദ്ധ്യമാകാന്‍ കുടുംബ ശ്രീക്ക് കഴിയും. ഇതിലൂടെ കുടുംബശ്രീ സംരംഭകരുടെ ഉപജീവന പ്രവര്‍ത്തനവും ജീവിത നിലവാരവും മെച്ചപ്പെടുത്തുന്നതോടൊപ്പം പ്രാദേശിക സാമ്പത്തിക വികസനം സാധ്യമാക്കാനും കഴിയുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എച്ച് ദിനേശന്, ചീഫ് ഓപ്പറേറ്റിങ്ങ് ഓഫിസര്‍ സി.നവീന്‍, ഓള് കേരള ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന് ദേശീയ വൈസ് പ്രസിഡന്റ് എ.മുജീബ് റഹ്മാന് തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
