എടത്തനാട്ടുകര:എടത്തനാട്ടുകര ഗവ. ഓറിയന്റല്‍ ഹയര്‍ സെക്കന്ററി സ്കൂളില്‍ റിപ്പബ്ലിക് ദിനംആഘോഷിച്ചു.പ്രധാനാധ്യാപകന് കെ.എ.അബ്ദു മനാഫ് പതാക ഉയര്‍ത്തി. പി.ടി.എ. പ്രസിഡന്റ് അഹമ്മദ് സുബൈര്‍ പാറോക്കോട്ട് മുഖ്യാതിഥിയായി.
സ്റ്റാഫ് സെക്രട്ടറിമാരായ കെ. ശിവദാസന്‍, എം.ജിജേഷ്, അധ്യാപകരായ കെ.ടി സിദ്ദീഖ്, സി. ബഷീര്‍, ആഘോഷ കമ്മിറ്റി കണ്‍വീനര്‍ സിജി.കെ തോമസ് എന്നിവര്‍ സംസാരിച്ചു.എസ്.പി.സി. യൂണിറ്റിന്റെ പരേഡുമുണ്ടായി.വിദ്യാര്‍ഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.
എന്‍.എസ്.എസ്., സ്കൗട്ട്സ് ആന്റ് ഗൈഡ്സ്, ജൂനിയര്‍ റെഡ് ക്രോസ്, ലിറ്റില്‍ കൈറ്റ്സ് യൂണിറ്റുകള്‍ ആഘോഷത്തിന് നേതൃത്വം നല്കി.
