പാലക്കാട്:കോവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് മാറ്റിവെച്ച ജില്ലയിലെ മൂന്ന് റേഞ്ചുകളിലെ 10 ഗ്രൂപ്പുകളിലുള്ള കള്ളുഷാപ്പുകളുടെ 2020-2023 വര്‍ഷത്തേക്കുള്ള വില്പന ജൂണ്‍ ഒമ്പതിന് രാവിലെ 10 മുതല്‍ പാലക്കാട് ടൗണ്‍ ഹാളില്‍ ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ നട ത്തും. ഇതോടൊപ്പം മാര്‍ച്ച് 23 ന് നടന്ന പൊതുവില്പ നയില്‍ വിറ്റു പോകാതിരുന്ന 14 ഗ്രൂപ്പുകളിലെ കള്ളു ഷാപ്പുകളുടെ 50 ശത മാനം റെന്റല്‍ കുറച്ചുള്ള വില്പനയും നടക്കുന്നതാണ്.തത്സമയം തിരക്ക് ഒഴിവാക്കുന്നതിന് പങ്കെടുക്കുന്ന വ്യക്തികള്‍ അപേക്ഷക ള്‍ മുന്‍കൂട്ടി ജൂണ്‍ ഒമ്പതിന് മുമ്പായി എക്സൈസ് ഡെപ്യൂട്ടി കമ്മീ ഷണര്‍ ഒാഫീസില്‍ സമര്‍പ്പിക്കണം. കോവിഡ് 19 വ്യാപനവുമായി ബന്ധപ്പെട്ട് ആവശ്യമായ മുന്‍കരുതലുകള്‍ പ്രകാരമാണ് വില്പന നടക്കുക. കടുത്ത നിയന്ത്രണങ്ങളോടെ ബന്ധപ്പെട്ട വ്യക്തികളെ മാത്രമേ വില്പന സ്ഥലത്തേക്ക് പ്രവേശിക്കാന്‍ അനുവദിക്കൂ.
അന്നേദിവസം (ജൂണ്‍ ഒമ്പത്) വില്പനയില് പോകാത്ത ഗ്രൂപ്പുകളി ലെ കള്ളുഷാപ്പുകളുടെ തുടര്വില്പന ജൂണ്‍ 10 ന് പാലക്കാ ട് എക് സൈസ് ടവറില്‍ നടക്കുന്നതാണെന്നും ഡെപ്യൂ ട്ടി എക്സൈസ് ക മ്മീഷണര്‍ അറിയിച്ചു.