കല്ലടിക്കോട്: കരിമ്പ പഞ്ചായത്തിലെ മീന്‍വല്ലം പ്രദേശത്ത് പൊതുജനങ്ങള്ളുടെയും വിനോദ സഞ്ചാരികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഇന്ന് യോഗം ചേരും. പൊലിസ്, വനം, റെവന്യു വകുപ്പുകള്‍, അഗ്നിരക്ഷാസേന, ഗ്രാമ പഞ്ചായത്ത് എന്നിവരുടെ ഏകോപനത്തോടെ സ്വീകരിക്കേണ്ട സുരക്ഷ നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിനായി വൈകിട്ട് നാലിന് മൂന്നേക്കറില്‍ ചുള്ളിയാംകുളം പള്ളി പാരിഷ് ഹാളിലാണ് യോഗം ചേരുന്നതെ ന്ന് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം മീന്‍വല്ലം വിനോദ സഞ്ചാര കേന്ദ്രത്തിന് സമീപം ഇരുട്ടുകഴി ഭാഗത്ത് പുഴയില കപ്പെട്ട് വിദ്യാര്‍ഥി മരിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് പ്രദേശ ത്ത് പൊതുസുരക്ഷ ഉറപ്പാക്കാ നും അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള അടിയന്തര നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിനാ യി പഞ്ചായത്ത് യോഗം വിളിച്ചുചേര്‍ക്കുന്നത്.
