കല്ലടിക്കോട്: പ്രകൃതിഭംഗി ആസ്വദിക്കാനെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് മീന്‍വല്ലം പാതയി ലെ ‘ഇരുട്ടുകുഴി’ പ്രദേശം അപകടഭീഷണിയാവുന്നു. തുപ്പനാട് പുഴയുടെ ഭാഗമായ ഈ മേഖല യില്‍ ഇറങ്ങി വെള്ളത്തില്‍ കളിക്കുന്നതും നീന്തുന്നതുമാണ് പലപ്പോഴും ദാരുണമായ അപകട ങ്ങള്‍ക്ക് കാരണമാകുന്നത്. കഴിഞ്ഞ ദിവസം പാലക്കാട് നിന്ന് എത്തിയ മൂന്നംഗ സംഘത്തിലെ യുവാവ് മുങ്ങിമരിച്ച സംഭവത്തോടെ പ്രദേശത്തെ സുരക്ഷാ വീഴ്ചകള്‍ വീണ്ടും ചര്‍ച്ചയാവുക യാണ്. വൈകിട്ട് നാലുമണിക്ക് മീന്‍വല്ലം വനസംരക്ഷണ സമിതിയുടെ ടിക്കറ്റ് കൗണ്ടര്‍ അട യ്ക്കുന്നതോടെ, വെള്ളച്ചാട്ടം കാണാന്‍ കഴിയാതെ നിരവധി ആളുകള്‍ മടങ്ങിപോകാറുണ്ട്. ചിലര്‍ വിജനമായ ഇരുട്ടുകുഴി ഭാഗത്ത് ഇറങ്ങുകയും ചെയ്യാറുണ്ട്.
ഒറ്റനോട്ടത്തില്‍ ആഴമില്ലെന്ന് തോന്നുമെങ്കിലും വെള്ളത്തിനടിയിലെ പാറയിടുക്കുകളും അടി യൊഴുക്കുമാണ് ഇവിടെ അപകടം വിതയ്ക്കുന്നത്. മീന്‍വല്ലം ജല വൈദ്യുത പദ്ധതിയില്‍ വൈ ദ്യുതി നിര്‍മ്മാണം ആരംഭിക്കുമ്പോള്‍ പെന്‍സ്റ്റോക്കിലൂടെ വെള്ളം കൂടുതല്‍ വരുകയും പുഴയി ലെ ജലനിരപ്പ് ഉയരുകയും ചെയ്യും. ഇത് എല്ലാദിവസവും വൈകുന്നേരങ്ങളിലാണ് നടക്കുക. അതിനാല്‍ ആറുമണിക്ക് ശേഷം പുഴയില്‍ വലിയ തോതില്‍ ജലനിരപ്പ് ഉണ്ടാകാറുണ്ട്. അതിനാ ല്‍ പരിസര വാസികള്‍ പോലും ഈ സമയങ്ങളില്‍ പുഴയിലേക്ക് ഇറങ്ങാറില്ല. നീന്തല്‍ അറിയാ ത്തവര്‍ പോലും സുരക്ഷാ മുന്‍കരുതലുകളില്ലാതെ വെള്ളത്തിലിറങ്ങുന്നത് അപകടമാണ്. കാടുപിടിച്ചതുമായ പ്രദേശമായതിനാല്‍ വൈകുന്നേരങ്ങളിലും രാത്രികാലങ്ങളിലും ഇവിടെ വന്യമൃഗങ്ങളുടെ സാന്നിധ്യവും ഭീഷണിഉണ്ട്.
മീന്‍വല്ലം ഗേറ്റിനകത്ത് വി.എസ്.എസ് ജീവനക്കാരുടെ സുരക്ഷാ മേല്നോട്ടമുണ്ടെങ്കിലും വഴി യിലെ ഇത്തരം അപകടമേഖലകളില്‍ ശ്രദ്ധിക്കാനാവില്ല. ഇരുചക്ര വാഹനങ്ങളിലും മറ്റുമെത്തു ന്ന ദൂരദേശക്കാരായ സഞ്ചാരികള്‍ അപകടസാധ്യത അറിയാതെയാണ് പുഴയിലേക്കിറങ്ങുന്നത്. വഴിയില്‍ പലയിടത്തായി മുന്നറിയിപ്പ് ബോര്ഡുകള്സ്ഥാപിക്കുകയും, അപകടമേഖലയാണെന്ന് വ്യക്തമാക്കുന്ന ബോര്‍ഡുകള്‍ പുഴയുടെ ആഴവും അപകടസാധ്യതയും ചൂണ്ടിക്കാണിക്കുന്ന നിര്‍ദ്ദേശങ്ങള്‍ സഹിതം സ്ഥാപിച്ചാല്‍ ആളുകള്‍ക്ക് ശ്രദ്ധിക്കാന്‍ കഴിയും, എളുപ്പത്തില്‍ പുഴയി ലേക്ക് ഇറങ്ങുന്നത് തടയാന്‍ താല്‍ക്കാലിക സംരക്ഷണ വേലികള്‍ ഒരുക്കുകകൂടി ചെയ്യണം. കൂടാതെ ടിക്കറ്റ് കൗണ്ടര്‍ അടച്ച ശേഷം സഞ്ചാരികള്‍ വഴിയില്‍ തങ്ങിനില്ക്കുന്നത് തടയാന്‍ പൊലിസിന്റെ പ്രത്യക പരിശോധന ആവശ്യമാണ്.
പ്രദേശത്ത് ആവശ്യമായ വെളിച്ചം ഉറപ്പാക്കാനായി തെരുവ് വിളക്കുകളും ഒരുക്കണം. മറ്റുള്ള സ്ഥലങ്ങളില്‍ നിന്നെത്തുന്ന സഞ്ചാരികള്‍ ഇവിടെ ജലാശയങ്ങളില്‍ ഇറങ്ങുമ്പോള്‍ സ്വയം ജാഗ്രത പാലിക്കേണ്ടതുമുണ്ട്. പഞ്ചായത്തും വനംവകുപ്പും ചേര്‍ന്ന് അടിയന്തര നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ഇനിയും വിലപ്പെട്ട മനുഷ്യജീവനുകള്‍ ഇവിടെ പൊലിയുമെന്ന ആശങ്ക യിലാണ് വനം സംരക്ഷണ സമിതി പ്രവര്‍ത്തകരും നാട്ടുകാരും.
