പരീക്ഷ
എട്ടാം സെമസ്റ്റർ പാർട്ട് ടൈം ബി.ടെക്. ( 2009 സ്കീം – 2014 പ്രവേശനം ) ഏപ്രിൽ 2022 സപ്ലിമെന്ററി പരീക്ഷകൾ ജൂലൈ 31-ന് തുടങ്ങും.വിശദമായസമയക്രമം വെബ്സൈറ്റിൽ.
പരീക്ഷാഫലം
എട്ടാം സെമസ്റ്റർ ബി.ആർക്. ( 2022 പ്രവേശനം ) മെയ് 2026 റഗുലർ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ആഗസ്റ്റ് 07 വരെ അപേക്ഷിക്കാം.
പുനർമൂല്യനിർണയഫലം
ഒന്നാം സെമസ്റ്റർ എം.ബി.എ. ഫുൾ ടൈം ആന്റ് പാർട്ട് ടൈം ( ഈവനിംഗ് ) ( CUCSS – 2021 മുതൽ 2025 വരെ പ്രവേശനം ) ജനുവരി 2026 റഗുലർ / സപ്ലിമെന്ററി പരീക്ഷകളുടെ പുനർമൂല്യനിർണ യഫലം പ്രസിദ്ധീകരിച്ചു. ബി.ആർക്. മൂന്നാം സെമസ്റ്റർ (2022, 2023, 2024 പ്രവേശനം), അഞ്ചാം സെമസ്റ്റർ (2022, 2023 പ്രവേശനം), ഒൻപതാം സെമസ്റ്റർ (2017 മുതൽ 2021 വരെ പ്രവേശനം) നവംബർ 2025 പരീക്ഷകളുടെയും അഞ്ചാം സെമസ്റ്റർ (2014 പ്രവേശനം) സെപ്റ്റംബർ 2024 ഒറ്റത്തവണ പരീക്ഷകളുടെയും പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.
ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പുനർമൂല്യനിർണയഫലം
മൂന്നാം സെമസ്റ്റർ എം.എ. ഡെവലപ്മെന്റ് ഇക്കണോമിക്സ്, എം.എ. ഇക്കണോമിക്സ് (2021 പ്രവേശനം) സെപ്റ്റംബർ 2025, വിദൂര വിഭാഗം മൂന്നാം സെമസ്റ്റർ എം.എ. ഇക്കണോമിക്സ് (2020 പ്രവേശനം) സെപ്റ്റംബർ 2024 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.
ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷാഅപേക്ഷ
കോഴ്സ് പൂർത്തിയാക്കിയിട്ടും എല്ലാ നോർമൽ സപ്ലിമെന്ററി അവസരങ്ങളും നഷ്ടമായവർക്കുള്ള മൂന്ന്, അഞ്ച്, ഏഴ്, എട്ട്, ഒൻപത് സെമസ്റ്റർ ബി.ആർക്. (2012 സ്കീം – 2016 പ്രവേശനം) സെപ്റ്റംബർ 2026 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾക്ക് ജൂലൈ 25 മുതൽ ആഗസ്റ്റ് 24 വരെ അപേക്ഷിക്കാം.
അരണാട്ടുകര ബി.എഡ്. സെന്ററിൽ സംവരണ സീറ്റൊഴിവ്
കാലിക്കറ്റ് സർവകലാശാലയുടെ അരണാട്ടുകര ബി.എഡ്. സെന്ററിൽ മാത്തമാറ്റിക്സ് / കൊമേഴ് സ് / ഫിസിക്കൽ സയൻസ് / നാച്വറൽ സയൻസ് / ഇംഗ്ലീഷ് വിഷയങ്ങളിൽ ഒരു ഇ.ഡബ്ല്യൂ.എസ്. സംവരണ സീറ്റൊഴിവുണ്ട്. കാലിക്കറ്റ് സർവകലാശാലാ ക്യാപ് രജിസ്ട്രേഷനുള്ളവർ ജൂലൈ 27-ന് ( തിങ്കൾ ) രാവിലെ 11.00 മണിക്ക് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം സെന്ററിൽ ഹാജരാക ണം. ഫോൺ : 0487 2382977, 7356876264.
കണിയാമ്പറ്റ ടീച്ചർ എജ്യുക്കേഷൻ സെന്ററിൽ സംവരണ സീറ്റൊഴിവ്
കാലിക്കറ്റ് സർവകലാശാലയുടെ വയനാട് കണിയാമ്പറ്റ ടീച്ചർ എജ്യുക്കേഷൻ സെന്ററിൽ ഇ.ഡബ്ല്യൂ.എസ് – 01, ധീവര – 01 (നാച്വറൽ സയൻസ്), കുടുംബി – 01 (ഇംഗ്ലീഷ്), ഡിഫൻസ് – 01, പി.എച്ച്. – 01 (മലയാളം), ഭാഷാ ന്യൂനപക്ഷം – 02 (ഫിസിക്കൽ സയൻസ് – 01, സോഷ്യൽ സയൻസ് – 01) എന്നീ സംവരണ വിഭാഗങ്ങളിൽ സീറ്റൊഴിവുണ്ട്. ക്യാപ് രജിസ്ട്രേഷനുള്ളവർ ജൂലൈ 27-ന് രാവിലെ 11.00 മണിക്ക് സെന്ററിൽ ഹാജരാകണം. ഫോൺ : 9846717461, 9496356970.
പേരാമ്പ്ര റീജ്യണൽ സെന്ററിൽ സീറ്റൊഴിവ്
കാലിക്കറ്റ് സർവകലാശാലയുടെ പേരാമ്പ്ര ചാലിക്കരയിലുള്ള റീജ്യണൽ സെന്ററിൽ എം.സി.എ. പ്രോഗ്രാമിന് ഓപ്പൺ, സംവരണ വിഭാഗങ്ങളിലും എം.എസ്.ഡബ്ല്യൂ. പ്രോഗ്രാമിന് എസ്.സി., എസ്.ടി., എസ്.ഇ.ബി.സി., ഇ.ഡബ്ല്യൂ.എസ്. സംവരണ വിഭാഗങ്ങളിലും സീറ്റൊഴിവുണ്ട്. എല്ലാ യോഗ്യതാ സർട്ടിഫിക്കറ്റുകളും സഹിതം ജൂലൈ 27-ന് രാവിലെ 10.00 മണിക്ക് സെന്ററിൽ ഹാജരാകുന്നവർക്ക് പ്രവേശനം നേടാം. പ്രവേശന പരീക്ഷാ റാങ്ക് ലിസ്റ്റിലുൾപ്പെടാത്തവർ ജൂലൈ 25 നുള്ളിൽ ലേറ്റ് രജിസ്ട്രേഷൻ ചെയ്യണം. വിശദ വിവരങ്ങൾക്ക് : 8594039556, 9656913319.
ഇന്റർ യൂണിവേഴ്സിറ്റി ട്രാൻസ്ഫർ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു
കാലിക്കറ്റ് സർവകലാശാല നാലു വർഷ ബിരുദ പ്രോഗ്രാമുകളുടെ മൂന്ന്, അഞ്ച് സെമസ്റ്ററുക ളിലേക്കുള്ള 2026 – 27 അധ്യയന വർഷത്തെ ഇന്റർ യൂണിവേഴ്സിറ്റി ട്രാൻസ്ഫറിനുള്ള റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. റാങ്ക് നില സ്റ്റുഡന്റ് ലോഗിനിൽ ലഭ്യമാണ്. ഇന്റർ യൂണിവേഴ്സിറ്റി ട്രാൻസ്ഫർ വഴി പ്രവേശനം നേടുന്ന വിദ്യാർഥികൾ കോളേജുമായി ബന്ധപ്പെട്ട് പ്രവേശനം ഉറപ്പാക്കിയ ശേഷം മാത്രം സ്റ്റുഡന്റ് ലോഗിനിൽ ലഭ്യമായ ലിങ്കിലൂടെ മാൻഡേറ്ററി ഫീസ് അടയ്ക്കേണ്ടതാണ്. മാൻ ഡേറ്ററി ഫീസ് : എസ്.സി. / എസ്.ടി. / ഒ.ഇ.സി. / മറ്റ് സംവരണ വിഭാഗക്കാർ – 155 രൂപ. മറ്റുള്ളവർ – 610 രൂപ. കൂടുതൽ വിവരങ്ങൾ പ്രവേശന വിഭാഗം വെബ്സൈറ്റിൽ https://admission.uoc.ac.in/ . ഫോൺ : 0494 2407152, ഇ-മെയിൽ : transfer@uoc.ac.in .
