മണ്ണാര്‍ക്കാട്:നഗരസഭയില്‍ സെക്രട്ടറിയുടെ അസാന്നിധ്യത്തില്‍ കൗണ്‍സില്‍ യോഗം ചേരാ നുള്ള നടപടികള്‍ക്കിടെ കൗണ്‍സിലര്‍മാര്‍ തമ്മില്‍ രൂക്ഷമായ വാക്കേറ്റവും ഉന്തുംതള്ളുമുണ്ടാ യി. യോഗത്തില്‍ പങ്കെടുക്കാനെത്തിയ ക്ലീന്‍സിറ്റി മാനേജരെയും, ക്ലാര്‍ക്കിനെയും കൗണ്‍സില്‍ ഹാളിലേക്ക് പ്രവേശിപ്പിക്കുന്നതിനെതിരെയുണ്ടായ പ്രതിഷേധമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. കൗണ്‍സില്‍ ഹാളിലേക്ക് കയറുന്ന ഗോവണിപ്പടിയില്‍ വെച്ചാണ് ലീഗിലെ ചില കൗണ്‍സിലര്‍മാര്‍ മറുപക്ഷത്തുണ്ടായിരുന്ന കോണ്‍ഗ്രസിലെ രണ്ട് കൗണ്‍സിലര്‍മാരോടും എല്‍.ഡി.എഫ്. കൗണ്സിലര്മാരോടുമാണ് വാക്കേറ്റമുണ്ടായത്.ഇതിനിടെ പൊലിസെത്തി രംഗം ശാന്തമാക്കുകയായിരുന്നു.
തുടര്‍ന്ന് നഗരസഭാ ചെയര്‍പേഴ്സണ്‍ കെ.സജ്നയുടെ അധ്യക്ഷതയില്‍ വൈസ് ചെയര്‍പേഴ്സണ്‍ കെ.ബാലകൃഷ്ണന്, ക്ലീന്‍സിറ്റി മാനേജര്‍ മുഹമ്മദ് ഇക്ബാല്‍ എന്നിവരുടെ സാന്നിധ്യത്തില്‍ യോ ഗം ചേര്‍ന്നു.എന്നാല്‍ സെക്രട്ടറിയില്ലാതെ ജനാധിപത്യവിരുദ്ധവും നിയമസാധുതയുമില്ലാത്ത ഈ യോഗം നിര്‍ത്തിവെക്കണമെന്ന മുദ്രാവാക്യമുയര്‍ത്തി പാര്‍ലിമെന്ററി പാര്‍ട്ടി നേതാവ് എസ്. അജയകുമാറിന്റെ നേതൃത്വത്തില്‍ എല്‍.ഡി.എഫ്. കൗണ്‍സിലര്‍മാര്‍ പ്രതിഷേധമായി ചെയ റിന് മുന്നിലേക്കെത്തി. ബി.ജെ.പി. കൗണ്‍സിലര്‍ അഡ്വ.പി.എം ജയകുമാറും പ്രതിഷേധിച്ചു. സെക്രട്ടറി അവധിയിലാണെന്നും യോഗത്തിലേക്ക് ക്ലീന്‍സിറ്റി മാനേജരെയാണ് ചുമതലപ്പെടു ത്തിയിട്ടുള്ളെന്നും നഗരസഭ അധ്യക്ഷ പറഞ്ഞു.ഇതിന്റെ ഔദ്യോഗികരേഖ ഹാജരാക്കാനും പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടു. ഇതിനിടെ അജണ്ട വായിക്കന്‍ യോഗാധ്യക്ഷയായ ചെയര്‍പേഴ്സണ്‍ ക്ലാര്‍ക്കിന് നിര്‍ദേശം നല്‍കിയെങ്കിലും വായിക്കാന്‍ പാടില്ലെന്ന് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ നിലപാടെടുത്തു. ഇവരുടെ പ്രതിഷേധം തുടരുന്നതിനിടെ തന്നെ ക്ലാര്‍ക്ക് അജണ്ടകള്‍ വായിക്കുകയും ചെയ്തു. കുറച്ച് സമയത്തിനുള്ളില്‍ തന്നെ പിരിഞ്ഞ യോഗത്തില്‍ ആകെ 15 കൗണ്‍സിലര്‍മാരാണ് പങ്കെടുത്തത്.
നഗരസഭ കൗണ്‍സില്‍ ചേരുന്നതുമായി ബന്ധപ്പെട്ട് കൗണ്‍സിലര്‍മാര്‍ക്ക് നേട്ടീസ് അയച്ചിരിക്കെ യോഗതിയതിയും മറ്റും അറിഞ്ഞിട്ടില്ലെന്ന വാദമുയര്‍ത്തി സെക്രട്ടറി രംഗത്തെത്തിയതോടെയാ ണ് യോഗം ചേരുന്നത് വിവാദത്തിലേക്കെത്തിയത്. വ്യാഴാഴ്ച അവധിയാണെന്നും യോഗത്തില്‍ പങ്കെടുക്കാന്‍ താന്‍ ആരെയും ചുമതലപ്പെടുത്തയിട്ടില്ലെന്നും സെക്രട്ടറി പ്രതികരിച്ചു.എന്നാല്‍ അജണ്ടകളെ കുറിച്ചുള്ള സെക്രട്ടറിയുടെ നിലപാട് ശരിയല്ലെന്ന് നഗരസഭാ ചെയര്‍പേഴ്സണ്‍ കെ.സജ്ന വ്യക്തമാക്കി. ചെയര്‍പേഴ്സണ്‍ അനുമതി നല്കിയ അജണ്ടകള്‍ ക്ലാര്‍ക്കിന്റെയും സെക്രട്ടറിയുടെയും ലോഗിനിലേക്ക് എത്തുമ്പോള്‍ സ്വാഭാവികമായും ഇവര്‍ കാണും. ഇക്കാര്യ ങ്ങളില്‍ തീരുമാനമെടുക്കുകയും പരിശോധിച്ച് ഉറപ്പാക്കുകയും ചെയ്തശേഷമാണ് ചെയര്‍പേഴ് സന്റെ ലോഗിനിലേക്ക് എത്തുകയെന്നും സജ്ന പറഞ്ഞു.
അതിനിടെ സെക്രട്ടറി ഉന്നയിച്ച ആരോപണങ്ങള്‍ ചര്‍ച്ച ചെയ്യണമന്ന ആവശ്യവും പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ഉന്നയിച്ചിട്ടുണ്ട്. അഴിമതി ഭരണം അനുവദിക്കില്ലെന്ന് ആരോപിച്ച് എല്‍.ഡി. എഫ്. കൗണ്‍സിലര്‍മാര്‍ പ്രകടനവും നടത്തി. അതേസമയം നഗരസഭയില്‍ കോണ്‍ഗ്രസിന്റെ രണ്ടുകൗണ്സിലലര്മാര്ക്കുണ്ടായ വിഷയം പരിശോധിച്ച് തെറ്റുകള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ നടപടിയെടുക്കുമെന്ന് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അസീസ് ഭീമനാട് പ്രതികരിച്ചു.
