കുമരംപുത്തൂര്‍:കുട്ടികളില്‍ ശാസ്ത്രാവബോധം വളര്‍ത്തുന്നതിനും ലഘുപരീക്ഷണങ്ങള്‍ പരി ശീലിക്കുന്നതിനുമായി പയ്യനെടം ഗവ.എല്‍.പി. സ്കൂളില്‍ കൗതുകക്കൂട് പദ്ധതി തുടങ്ങി. ഇതി ന്റെ ഭാഗമായി മാസത്തിലൊരിക്കല്‍ സയന്‍സ് ഡേ ആചരിക്കുന്നതിനൊപ്പം വിദഗ്ദ്ധരെ പങ്കെടുപ്പിച്ചുള്ള ലഘുപരീക്ഷണ ശില്പശാലകളും നടത്തും. കൂടാതെ പരീക്ഷണ നിരീക്ഷണ ങ്ങള്‍ക്കായുള്ള ഇടങ്ങളും ഒരുക്കുമെന്നും അധികൃതര്‍ അറിയിച്ചു.
പദ്ധതിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം എഴുത്തുകാരനും അധ്യാപകനുമായ ശിവപ്രസാദ് പാലോട് നിര്‍വഹിച്ചു. പി.ടി.എ. പ്രസിഡന്റ് ഫൈസല്‍ മൈലംകോട്ടില്‍ അധ്യ ക്ഷനായി. പ്രധാന അധ്യാപകന് എം.എന്‍ കൃഷ്ണകുമാര്‍ ശാസ്ത്രക്ലാസിന് നേതൃത്വം നല്കി. സ്റ്റാഫ് സെക്രട്ടറി പി.ഡി സരളദേവി, എസ്.ആര്.ജി. കണ്‍വീനര്‍ ശോഭ വിനോദ്, അധ്യാപകരായ എം.ലത, പി.നിത്യ, വി.ആര് കവിത, കെ.ഇ ദീപ, കെ.വി അയ്യപ്പന്, സുരയ്യ, അനുഷ, ബിന്ദു, പ്രീത, ഓമന, ജിതീഷ എന്നിവര്‍ പങ്കെടുത്തു. വിവിധമത്സരങ്ങളുമുണ്ടായി.
