പാലക്കാട്: ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സ്കൂളുകള്‍ക്ക് പ്രീഫാബ് ടോയ്ലെറ്റ് അനുവ ദിച്ചതിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ആക്ടിങ് പ്രസിഡന്റ് എന്‍.സരിത നിര്‍വഹി ച്ചു.30 സര്‍ക്കാര്‍ സ്കൂളുകളിലേക്ക് 3.60 കോടി രൂപ ചെലവഴിച്ചാണ് ജില്ലാ പഞ്ചായത്ത് പദ്ധതി നട പ്പിലാക്കുന്നത്. നിര്‍മാണ മാലിന്യം കുറവും ഗുണനിലവാരം ഉറപ്പാക്കുന്നതും നിര്‍മാണ ചെലവ് താരതമ്യേന കുറവായതും പരിപാലിക്കാന്‍ എളുപ്പമുള്ളതുമാണ് പ്രീഫാബ് ടോയ്ലറ്റ്. ജില്ലാ പഞ്ചാ യത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ എസ്.ബി രാജു അധ്യക്ഷനായി. സ്ഥിരം സമിതി അധ്യക്ഷ ബി.സിന്ധു, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പി.ആര് ശോഭന, കെ.എം ഫെബിന്, കെ.ജി എല്‍ദോ, കെ.അജീഷ്, കെ.വി ബേബി, റഫീക്ക പാറോക്കോട്ട്, സ്മിത, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ.കെ വിമല്‍രാജ്, ഫിനാന്‍സ് ഓഫിസര്‍ പി.അനില്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
