മണ്ണാര്‍ക്കാട്: സംസ്ഥാന ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ തുടക്കമിട്ട ‘ഓപ്പറേഷന് തൂഫാന് – ദി നാര്‍ക്കോ ഹണ്ട്’ എന്ന ലഹരിവിരുദ്ധ ജനകീയ മുന്നേറ്റ ത്തിന് പൂര്‍ണ്ണ പിന്തുണയുമായി അര്‍ബന്‍ ഗ്രാമീണ്‍ സൊസൈറ്റിയും (യു.ജി.എസ്.) രംഗത്തെത്തി. ലഹരിക്കെതിരെയുള്ള പോരാട്ടത്തില്‍ സമൂഹം ഒന്നിച്ച് അണിനിരക്കണമെന്ന ആഹ്വാനമുള് ക്കൊണ്ട് മുന്നോട്ടുവന്ന യു.ജി.എസ്. ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ അജിത് പാലാട്ടിനെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ‘തൂഫാന് വാരിയര്‍’ഔദ്യോഗിക ബാഡ്ജ് അണിയിച്ച് ആദരിച്ചു.
ലഹരിവിരുദ്ധ പോരാട്ടത്തിന് മുന്നോട്ടു വന്ന സാമൂഹ്യ-സാംസ്കാരിക-രാഷ്ട്രീയ പ്രമുഖരുടെ നിരയിലേക്കാണ് ഇതോടെ അജിത് പാലാട്ടും എത്തിച്ചേര്‍ന്നിരിക്കുന്നത്.കേരളത്തിലെ യുവ തലമുറയെ ലഹരി മാഫിയയില്‍ നിന്ന് രക്ഷിക്കാനുള്ള ആഭ്യന്തര വകുപ്പിന്റെ ഈ വലിയ ദൗ ത്യത്തില്‍ അര്‍ബന്‍ ഗ്രാമീണ്‍ സൊസൈറ്റി സജീവ പങ്കാളികളാകുന്നത് കാംപെയിന് കോര്പ്പ റേറ്റ്-സഹകരണ മേഖലകളില്‍ നിന്ന് ലഭിക്കുന്ന വലിയൊരു അംഗീകാരമാണ്.
ഇതൊരു താല്‍ക്കാലിക കാംപെയിന് അല്ലെന്നും നിരന്തരമായ പ്രക്രിയയാണെന്നും, സംസ്ഥാന ത്തുടനീളം ഇത്തരത്തില്‍ കൂടുതല്‍ തൂഫാന് വാരിയര്‍മാരെ സൃഷ്ടിച്ച് മുന്നോട്ട് പോകുമെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി.തൂഫാന് ലഹരി നിര്‍മാര്‍ജന ദൗത്യം ഏറ്റെടു ത്തു യു.ജി.എസിന്റെ മുപ്പതോളം ശാഖകളിലെ നാനൂറോളം സഹപ്രവര്‍ത്തകര്‍ തന്നോടൊത്തു സജീവമായി വരും നാളുകളില്‍ കര്മ്മരംഗത്തുണ്ടാകും എന്ന് ബഹുമതി സ്വീകരിച്ചു കൊണ്ട് അജിത് പാലാട്ട് പറഞ്ഞു.
