എടത്തനാട്ടുകര: മനുഷ്യന് ആദ്യമായി ചന്ദ്രനില്‍ കാലുകുത്തിയതിന്റെ ഓര്‍മ്മപുതുക്കി മുണ്ടക്കുന്ന് എ.എല്‍.പി. സ്കൂളില്‍ ചാന്ദ്രദിനം വിപുലമായി ആഘോഷിച്ചു. പ്രത്യേക അസംബ്ലി, ചാന്ദ്രദിന പ്രഭാഷണങ്ങള്‍, ഗാനാലാപനം, ക്വിസ് മത്സരം, റോക്കറ്റ് മോഡലുകളുടെ പ്രദര്‍ശനം എന്നിവ ആഘോഷത്തിന് മാറ്റുകൂട്ടി. പ്രധാന അധ്യാപകന് പി.യൂസഫ് ഉദ്ഘാടനം ചെയ്തു. തുടര്‍ ന്ന് നടന്ന പ്രത്യേക അസംബ്ലിയില്‍ മണ്ണാര്‍ക്കാട് സബ് ജില്ലാ തലത്തില്‍ അലിഫ് ടാലന്റ് പരീക്ഷ യില്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കിയ മുഹമ്മദ് റിസിലിനുള്ള മൊമെന്റോയും സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്തു.
ആഘോഷത്തോടനുബന്ധിച്ച് വിവിധ ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കായി ക്വിസ് മത്സരങ്ങള്‍ സംഘടിപ്പിച്ചു. നാല്-ബി ക്ലാസില്‍ ടി. അബാന്‍, കെ. മുഹമ്മദ് റിസില്‍, പി. മുഹമ്മദ് ഹനാന് എന്നിവരും, നാല്-എ ക്ലാസില്‍ നേഹ പ്രകാശ്, നൈല മുഹമ്മദ്, ഫാബിദ് എന്നിവരും യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടി. മൂന്നാം ക്ലാസില്‍ റിസ ഫാത്തിമ ഒന്നാം സ്ഥാനവും, ലായിഖ് മുഹമ്മദ് രണ്ടാം സ്ഥാനവും, ഫൈഹ ഫൈസല്‍, ഷയാന്‍ എന്നിവര്‍ മൂന്നാം സ്ഥാനവും കരസ്ഥമാ ക്കി.
യു.കെ.ജി. വിദ്യാര്‍ഥി അദ്വിക്, മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥി ഫൈഹ ഫസലിന്റെ നേതൃത്വത്തിലു ള്ള സംഘം എന്നിവര്‍ ചാന്ദ്രദിന ഗാനങ്ങള്‍ ആലപിച്ചു. കുട്ടികള്‍ തയാറാക്കി കൊണ്ടുവന്ന റോക്കറ്റ് മോഡലുകളുടെ പ്രദര്‍ശനവും പ്രധാന ആകര്‍ഷണമായി. അധ്യാപകരായ പി. ജിതേഷ്, സൗമ്യ, അമീര്‍ ബാബു എന്നിവര്‍ സംസാരിച്ചു.
