മണ്ണാര്‍ക്കാട്: കാലിക്കറ്റ് സര്‍വകലാശാലയുടെ വിദൂര ഓണ്‍ലൈന്‍ വിദ്യാഭ്യാസകേന്ദ്രം (സി.ഡി. ഒ.ഇ.) നടത്തുന്ന ഓണ്‍ലൈന്‍ യു.ജി., പി.ജി. പ്രോഗ്രാമുകള്‍ക്ക് ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം. രണ്ട് ബിരുദ പ്രോഗ്രാമുകളും ആറ് പി.ജി. പ്രോഗ്രാമുകളുമാണുള്ളത്.
ബി.എ. ഹിസ്റ്ററി (ഹോണേഴ്സ്), ബി.എ. സോഷ്യോളജി (ഹോണേഴ്സ്) എന്നീ ബിരുദ പ്രോഗ്രാമുക ളിലേക്കും എം.എ. പൊളിറ്റിക്കല്‍ സയന്‍സ്, എം.എ. ഹിസ്റ്ററി, എം.എ. ഇക്കണോമിക്സ്, എം.എ. സോഷ്യോളജി, എം.എ. അറബിക്ക് ആന്റ് ലിറ്ററേച്ചര്‍, എം.കോം. (ഫിനാന്‍സ്) എന്നീ ബിരുദാനന്ത ര ബിരുദ പ്രോഗ്രാമുകളിലേക്കുമാണ് പ്രവേശനം. പ്രായപരിധിയില്ല. പിഴയില്ലാതെ സെപ്റ്റംബര്‍ 05 വരെയും 500 രൂപ പിഴയോടെ സെപ്റ്റംബര്‍ 10 വരെയും അപേക്ഷിക്കാം.
ഓണ്‍ലൈനായോ ഓഫ്ലൈനായോ പരീക്ഷ എഴുതാം. റഗുലര്‍ കോഴ്സില്‍ പഠിക്കുന്നവര്‍ക്ക് ഓണ്‍ലൈന്‍ കോഴ്സുകളിലേക്കും തിരിച്ചും മാറാന്‍ അവസരമുണ്ടാകും. നിലവില്‍ കോളേജില്‍ പഠനം നടത്തുന്നവര്‍ക്ക് അതിനോടൊപ്പം തന്നെ മറ്റൊരു പ്രോഗ്രാമിന് ഓണ്‍ലൈന്‍ വഴി പഠനം നടത്താനും അവസരമുണ്ട്. വിശദമായ വിജ്ഞാപനത്തിനും ഓണ്‍ലൈന്‍ രജിസ്ട്രേഷനും സി.ഡി.ഒ.ഇ. വെബ്സൈറ്റ് സന്ദര്‍ശിക്കുക ( https://cdoe.uoc.ac.in/ ). ഫോണ്‍: 0494 2407356, 2660600, ഇ-മെയില്‍: cdoeonline@uoc.ac.in.
യു.ജി. – പി.ജി. പ്രോഗ്രാമുകളുടെ പ്രോസ്പെക്ടസ് പ്രകാശനം വൈസ് ചാന്‍സിലര്‍ ഡോ. പി. രവീ ന്ദ്രന്‍ നിര്‍വഹിച്ചു. രജിസ്ട്രാര്‍ ഡോ. സി.ഡി. സെബാസ്റ്റ്യന്‍ ഏറ്റുവാങ്ങി. സി.ഡി.ഒ.ഇ. ഡയറക്ടര്‍ ഡോ. സി.ഡി. രവികുമാര്‍, ഡെപ്യൂട്ടി രജിസ്ട്രാര്‍ ടി. ജാബിര്‍, അസി. രജിസ്ട്രാര്‍ സി.എന്‍. സുനി ല്‍, സെക്ഷന്‍ ഓഫിസര്‍ ശ്രീജേഷ് പി ഗോപി തുടങ്ങിയവര്‍ പങ്കെടുത്തു.
