അലനല്ലൂര്‍: ഡെങ്കിപ്പനിയെ പ്രതിരോധിക്കാനായി ആരോഗ്യവകുപ്പ് നടത്തുന്ന മിഷന് സീറോ സോഴ്സ് പദ്ധതിയുടെ ഭാഗമായി എടത്തനാട്ടുകരയില്‍ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. അലനല്ലൂര്‍ സാമൂഹിക ആരോഗ്യകേന്ദ്രത്തിലെ ആരോഗ്യപ്രവര്‍ത്തകര്‍, എടത്തനാട്ടുക ര ജി.ഒ.എച്ച്.എസ്. സ്കൂളിലെ സ്കൗട്ട് ആന്‍ഡ് ഗൈഡ്സ് വിദ്യാര്‍ഥികള്‍ എന്നിവര്‍ ചേര്‍ന്ന് വീടു കള്‍ സന്ദര്‍ശിച്ചാണ് ഡെങ്കിപ്പനി ബോധവല്‍ക്കരണം നടത്തിയത്. ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ ബഷീര്‍ പടുകുണ്ടില്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം ടി.പി സൈനബ അധ്യക്ഷയായി. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പ്രമോദ് കുമാര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കനീഷ് കുമാര്‍, റോവര്‍ സ്കൗട്ട് ലീഡര്‍ സി. സിദ്ധീഖ്, റേഞ്ചര്‍ ലീഡര്‍ ഷെമി വി ദാസ്, സ്കൗട്ട് ലീഡര്‍ കെ.എച്ച്, സിദ്ധീഖ്, ആശ വര്‍ക്കര്‍മാരായ കെ. ഹസനത്ത്, കെ. ജുമൈല, ടി. റംല, പ്രസന്നകുമാരി, ദേവയാനി, കുഞ്ഞി ലക്ഷ്മി എന്നിവര്‍ പങ്കെടുത്തു.
