അലനല്ലൂര്‍: കര്‍ക്കിടാംകുന്ന് ഗ്ലോബല്‍ കെ.എം.സി.സി.യുടെ ആഭിമുഖ്യത്തില്‍ പൊതുവിദ്യാഭ്യാ സ ന്യൂനപക്ഷക്ഷേമവകുപ്പ് മന്ത്രി എന്‍.ഷംസുദ്ദീന് സ്വീകരണം നല്കി. യോഗം മന്ത്രി എന്‍. ഷംസുദ്ദീന് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ എസ്.എസ്.എല്‍.സി., പ്ലസ്ടു, എല്‍.എസ്.എസ്., യു.എസ്. എസ്., വിജയികള്‍ക്ക് അവാര്‍ഡുകള്‍ വിതരണം ചെയ്തു. എഴുത്തുകാരായ ഷൗക്കത്ത് കര്‍ക്കിടാം കുന്ന്, ഗീത രാധാകൃഷ്ണന് എന്നിവരെ ആദരിച്ചു.പന്തലാന്‍ അബ്ദുപ്പു ഹാജി അധ്യക്ഷനായി. പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നജ്മ തബ്ഷിറ അനുമോദനപ്രസംഗം നടത്തി. അലനല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ഹബീബുള്ള അന്‍സാരി, വൈസ് പ്രസിഡന്റ് മറിയ ആമ്പുക്കാട്ട്, ജിദ്ദ കെ.എം.സി.സി. മണ്ണാര്‍ക്കാട് മണ്ഡലം പ്രസിഡന്റ് സാജിദ് പാലക്കടവ്, ഷൗക്ക ത്തലി പെരുമ്പയില്‍, ഉബൈദ് വരവത്ത്, സാജിദ് ബാബു, മറ്റ് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
