കോട്ടോപ്പാടം: കോട്ടോപ്പാടം പഞ്ചായത്തിലെ നായാടിപ്പാറ, വടശ്ശേരിപ്പുറം വാര്‍ഡുകളില്‍ പക ര്ച്ചവ്യാധികളെ പ്രതിരോധിക്കാനുള്ള ജനകീയ കാംപെയിന് തുടങ്ങി. ഇതിന്റെ ഭാഗമായി വാ ര്ഡുതല ആരോഗ്യശുചിത്വ- ജാഗ്രതാ സമിതികള്‍ രൂപീകരിച്ചു. ഒരാഴ്ചക്കാലം നീണ്ടുനില് ക്കുന്ന കാംപെയിന്റെ ഭാഗമായി ആരോഗ്യവകുപ്പിന്റെ സഹകരണത്തോടെ വീടുകള്‍ സന്ദര്‍ശിച്ച് പ്രതിരോധപ്രവര്‍ത്തനങ്ങളും ലഘുലേഖ വിതരണവും നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.
നായാടിപ്പാറ വാര്‍ഡ് മെമ്പര്‍ പി.മുരളീധരന് അധ്യക്ഷനായി. വടശ്ശേരിപ്പുറം വാര്‍ഡ് മെമ്പര്‍ കെ.ആസിഫ് അലി കാംപെയിന് പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍ സ്പെക്ടര് വി.രൂപിക ബോധവല്‍ക്കരണ ക്ലാസെടുത്തു. ആസൂത്രണ സമിതി അംഗം ഹമീദ് കൊമ്പത്ത് ശുചിത്വ പ്രതിജ്ഞയ്ക്ക് നേതൃത്വം നല്കി. മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എന്‍ സുശീല, കാവുങ്ങല്‍ മണികണ്ഠന്, സമദ് നാലകത്ത്, അക്കര മുഹമ്മദ്, കെ.ഹരി കേശവന്, ഇ.നീതു, സി.ടി ഉമ്മര്‍, കെ.കുഞ്ഞഹമ്മദ് തുടങ്ങിയവര്‍ സംസാരിച്ചു.
ആശാപ്രവര്‍ത്തകര്‍, അങ്കണവാടി വര്‍ക്കര്‍മാര്‍, കുടുംബശ്രീ സി.ഡി.എസ്. അംഗങ്ങള്‍, സന്നദ്ധ സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
