അലനല്ലൂര്‍: പാക്കത്ത് കുളമ്പില്‍ ആള്‍മറയില്ലാത്ത ഉപയോഗശൂന്യമായ കിണറില്‍ വയോധി കനെ മരിച്ച നിലയില്‍ കണ്ടെത്തി. പനക്കത്തോടന്‍ നഗറിലെ കണ്ണന്‍കുട്ടി (72) ആണ് മരിച്ചത്. ഇദ്ദേഹത്തെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് കിണറ്റില്‍ മൃതദേഹം കണ്ടെത്തിയത്. വിവരമറിയിച്ചപ്രകാരം അഗ്നിരക്ഷാസേനയെത്തി മൃതദേഹം പുറത്തെടുക്കു കയായിരുന്നു. നാട്ടുകല്‍ പൊലിസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. ഭാര്യ: സരോ ജിനി. മക്കള്‍: ഗിരീഷ്, വനജ, പുഷ്പജ. മരുമക്കള്‍: സുന്ദരന്‍, അയ്യപ്പന്, മണി, ഭീഷ്മ.