അലനല്ലൂര്‍: വെള്ളിയാറിന് കുറുകെ കണ്ണംകുണ്ടില്‍ പുതിയ പാലം നിര്‍മിക്കുന്നതിന് ഉടന്‍ ടെന്‍ഡര്‍ നടപടികളിലേക്ക് നീങ്ങുമെന്ന് പൊതുവിദ്യാഭ്യാസ ന്യൂനപക്ഷക്ഷേമ വകുപ്പ് മന്ത്രി എന്‍.ഷംസുദ്ദീന് പറഞ്ഞു. അലനല്ലൂരില്‍ യു.ഡി.എഫ്. പഞ്ചായത്ത് സംഗമം ഉദ്ഘാടനം ചെയ്യുക യായിരുന്നു അദ്ദേഹം. പരാതികളും നിവേദനങ്ങളുമായി തന്നെ എപ്പോള്‍ വേണമെങ്കിലും സമീപിക്കാമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
വിവിധ വാര്‍ഡുകളില്‍ നിന്നുള്ള യു.ഡി.എഫ്. പ്രവര്‍ത്തകര്‍ മന്ത്രിക്ക് നിവേദനം നല്കി. കര്ക്കിടംകുന്ന് ഗവ.എല്‍.പി. സ്കൂളിന് പുതിയകെട്ടിടം, ആലുങ്ങല്‍-കൊമ്പന്‍കല്ല് റോഡ്, കാഞ്ഞിരംപാറ-കാളമ്പാറ കാപ്പ് റോഡ് എന്നിവ നവീകരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് നിവേദനങ്ങളിലുടെ ഉന്നയിച്ചിട്ടുള്ളത്. യോഗത്തില്‍ യു.ഡി.എഫ്. പഞ്ചായത്ത് കമ്മിറ്റി ചെയര്മാന് വേണുഗോപാലന്‍ മാസ്റ്റര്‍ അധ്യക്ഷനായി.
കണ്‍വീനര്‍ യൂസഫ് പാക്കത്ത്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഹബീബുള്ള അന്‍സാരി, വൈസ് പ്രസിഡന്റ് മറിയ ആമ്പുക്കാട്ട്, മണ്ഡലം ചെയര്മാന് റഷീദ് ആലായന്‍, ഉസ്മാന്പാലക്കാഴി, ബഷീര്‍ തെക്കന്‍, ഹംസ തച്ചമ്പറ്റ, തങ്കച്ചന്, മധു മറ്റ് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
