പാലക്കാട്: സ്കൂള്‍ തുറക്കുന്നതിന് മുന്നോടിയായി വിദ്യാലയങ്ങളുടെ നവീകരണത്തിനായി ജില്ലാ പഞ്ചായത്ത് 20,000 രൂപവീതം അനുവദിച്ചു. ജില്ലാ പഞ്ചായത്തിന്റെ പരിധിയിലെ സ്കൂ ളുകള്‍ക്കാണ് തുക നല്‍കുക. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജിവെക്കുന്ന സാഹചര്യത്തില്‍ ചേര്‍ന്ന ഭരണ സമിതി യോഗത്തില്‍ ടി.എം ശശിയാണ് ഇക്കാര്യം അറിയിച്ചത്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ പദ്ധതികള്‍ എല്ലാം അന്തിമ ഘട്ടത്തിലാണ്. ജില്ലാ ഹോമിയോ ആശുപത്രി കെട്ടിടം നിലവിലുള്ള കെട്ടിടത്തില്‍ നിന്നും മാറ്റുന്നതിനുള്ള നടപടികളും ജില്ലാ ആശുപത്രിയിലെ അടിയന്തര സ്വഭാവമുള്ള അറ്റകുറ്റപ്പണികളും പുരോഗമിക്കുകയാണ്. ജില്ലാ പഞ്ചായത്ത് പരിസരത്തെ അപകടകരമായ മരങ്ങള്‍ മുറിക്കുന്നതിനും യോഗം നിര്‍ദ്ദേശം നല് കി. സ്കൂള്‍ വിദ്യാര്‍ഥികളിലെ ആത്മഹത്യാ പ്രവണത കൂടി വരുന്ന സാഹചര്യത്തില്‍ സ്കൂള്‍ കൗണ്‍സിലര്‍മാരെ നിയമിക്കുന്നത്തിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും യോഗത്തി ല്‍ അറിയിച്ചു.
ജില്ലാ പഞ്ചായത്ത് കൗണ്‍സില്‍ ഹാളില്‍ നടന്ന യോഗത്തില്‍ വൈസ് പ്രസിഡന്റ് എന്‍.സരിത അധ്യക്ഷയായി. വിവിധ സ്ഥിരം സമിതി അധ്യക്ഷന്മാര്, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, വിവിധ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എം. രാമന്‍കുട്ടി തുടങ്ങിയ വര് പങ്കെടുത്തു.
