മണ്ണാര്‍ക്കാട്: മുന്‍സിപ്പല്‍ ബസ് സ്റ്റാന്‍ഡിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനും യാത്ര ക്കാരുടെ ദുരിതം പരിഹരിക്കാനുമുള്ള പുതിയ പരിഷ്കരണം നാളെ മുതല്‍ നടപ്പി ലാക്കും. നഗരസഭ ചെയര്‍പേഴ്സണ്‍ കെ.സജ്നയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അടി യന്തര യോഗത്തിലാണ് ഇതുസംബന്ധിച്ച് ധാരണയായത്. ബസ്സുകള്‍ സ്റ്റാന്‍ഡിലെ ഡിവൈഡറിന് സമീപത്ത് നിന്ന് തിരിഞ്ഞുപോകാതെ, പുതിയ കാത്തിരിപ്പ് കേന്ദ്ര ത്തിന് മുന്നിലെത്തി യാത്രക്കാരെ കയറ്റണമെന്ന് നഗരസഭയും പൊലിസും നിര്‍ദേശം നല്കി. പൊരിവെയിലത്ത് ജനങ്ങള്‍ കടകള്‍ക്ക് മുന്നിലും റോഡരികിലും ബസ് കാത്തുനില്ക്കുന്ന സ്ഥിതി ഒഴിവാക്കാനാണ് അടിയന്തര നടപടി.
നിലവില്‍ സ്റ്റാന്‍ഡിനുള്ളിലെ ഡിവൈഡറിന് സമീപം ബസുകള്‍ തിരിച്ചുപോകുന്നതി നാല് കാത്തിരിപ്പ് കേന്ദ്രത്തിലുള്ളവര്‍ക്ക് ബസ് കാണാന്‍ കഴിയാത്ത സാഹചര്യമുണ്ട്. കൂടാതെ കാത്തിരിപ്പ് കേന്ദ്രത്തിന് മുന്നില്‍ ബസുകള്‍ നിര്‍ത്തിയിടുന്നത് യാത്രക്കാര്‍ ക്ക് പ്രയാസമുണ്ടാക്കുന്നു. നഗരസഭയുടെയും പൊലിസിന്റെയും നിര്‍ദ്ദേശത്തെ ആദ്യം ബസ് ഡ്രൈവര്‍മാര്‍ എതിര്‍ത്തെങ്കിലും, കംഫര്‍ട്ട് സ്റ്റേഷന് നിര്‍മാണം പൂര്‍ത്തിയാകുന്ന ത് വരെയുള്ള ഒന്നര മാസക്കാലം സഹകരിക്കാന്‍ ബസ് ഉടമകളോടും തൊഴിലാളിക ളോടും അധികൃതര്‍ ആവശ്യപ്പെട്ടു.
സ്റ്റാന്‍ഡിന് മുന്നിലെ പഴയ കെട്ടിടം പൊളിച്ചുനീക്കുന്നതോടെ കൂടുതല്‍ സൗകര്യം ലഭ്യമാകുമെന്ന് നഗരസഭ അറിയിച്ചു. നഗരസഭാ ചെയര്‍പേഴ്സണ്‍ന്റെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ വൈസ് ചെയര്‍പേഴ്സണ്‍ കെ.ബാലകൃഷ്ണന്, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ സി. മുഹമ്മദ് ബഷീര്‍, ട്രാഫിക് പൊലിസ്, മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍, ബസ് ഉടമകള്‍ എന്നിവര്‍ പങ്കെടുത്തു. പരിഷ്കരണം സുഗമമാ ക്കാന്‍ ഡ്രൈവര്‍മാരും യാത്രക്കാരും സഹകരിക്കണമെന്ന് നഗരസഭ ചെയര്‍പേഴ്സണ്‍ അഭ്യര്‍ഥിച്ചു.
