മണ്ണാര്‍ക്കാട്: അലനല്ലൂര്‍ ടൗണില്‍ മലയോരഹൈവേയുടെ ഭാഗമായുള്ള മഴവെള്ള ച്ചാല്‍-ഓവുചാല്‍ നിര്‍മാണവും മറ്റ് അനുബന്ധപ്രവൃത്തികളും മഴക്ക് മുന്‍പേ തീര് ക്കണമെന്നാവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അലനല്ലൂര്‍ യൂണിറ്റ് പ്രതിനിധികള്‍ ഭൂരേഖാ തഹസില്‍ദാര്‍ക്ക് നിവേദനം നല്കി. ഹൈവേയി ലേക്ക് പ്രവേശിക്കാന്‍ ബുദ്ധിമുട്ടുള്ള വഴികള്‍ ശാസ്ത്രീയമായി പുനര്‍ നിര്‍മിക്കണ മെന്നും വ്യാപാരികള്‍ ഭൂരേഖാ തഹസില്‍ദാര്‍ ടി.പി കിഷോറിന് നല്കിയ നിവേദന ത്തില്‍ ആവശ്യപ്പെട്ടു.
കുമരംപുത്തൂര്‍-ഒലിപ്പുഴ സംസ്ഥാനപാതയായിരുന്ന ഈ റോഡ് മലയോര ഹൈവയായി വികസിപ്പിക്കുന്നതിനായി പലയിടത്തും ഘടനയില്‍ മാറ്റംവന്നിട്ടുണ്ട്. അലനല്ലൂര്‍ ടൗണിലും പലഭാഗത്തായി നിലവിലുണ്ടായിരുന്ന റോഡ് ചിലസ്ഥലങ്ങളില്‍ ഉയര്‍ന്നും താണുമാണ് ഇപ്പോഴുള്ളത്. റോഡ് ഉയര്ന്നുനില്ക്കുന്ന സ്ഥലങ്ങളില്‍ കെട്ടിടങ്ങളും സ്ഥാപനങ്ങളും വളരെയധികം താഴേക്ക് പോയിട്ടുള്ളതായി വ്യാപാരികള്‍ ചൂണ്ടിക്കാ ട്ടി. ടാറിങ് കഴിഞ്ഞിട്ടും മഴവെള്ളച്ചാലിന്റെ പ്രവൃത്തി ഇതുവരെയും നടത്താത്തത് സംബന്ധിച്ച് കരാര്‍ കമ്പനിയുമായി ബന്ധപ്പെട്ടപ്പോള്‍, താലൂക്ക് സര്‍വേയര്‍ റോഡ് സര്‍വേ കഴിഞ്ഞ് മാര്‍ക്ക് ചെയ്താല്‍ മാത്രമേ പ്രവൃത്തി തുടങ്ങാന്‍ സാധിക്കൂ എന്നാണ് അറിയാന്‍ കഴിഞ്ഞതെന്ന് വ്യാപാരികള്‍ പറയുന്നു.
മഴക്കാലം തുടങ്ങിയാല്‍ ഉയര്ന്നസ്ഥലങ്ങളിലെ വെള്ളം, റോഡുപണിയെ തുടര്‍ന്ന് താഴെയായി പോയ കടകളിലേക്ക് കയറാന്‍ സാധ്യതയുണ്ട്. ഓവുപാലങ്ങളില് അമി തമായിവരുന്ന വെള്ളം ഒഴുകിപോകാനുള്ള സംവിധാനമൊരുക്കിയിട്ടില്ലെന്നും വ്യാ പാരികള്‍ ആരോപിച്ചു. ചിലവഴികളാകട്ടെ താഴ്ചയില്‍ സ്ഥിതി ചെയ്യുന്നതില്‍ ഇപ്പോള്‍ തന്നെ റോഡിലേക്ക് കയറാന്‍ പ്രയാസം നേരിടുന്നുണ്ട്. മഴകൂടി പെയ്താല്‍ ഈറോഡു കള്‍ ചളിക്കളമാവുകയും വാഹനയാത്ര പ്രയാസത്തിലാവുകയും ചെയ്യും. അതിനാല്‍ അതീവപ്രാധാന്യത്തോടെ അലനല്ലൂര്‍ ടൗണിലെ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കണ മെന്നും ആവശ്യപ്പെട്ടു. യൂണിറ്റ് പ്രസിഡന്റ് ബാബു മൈക്രോടെക്, ട്രഷറര്‍ നിയാസ് കൊങ്ങത്ത്, ജോയിന്റ് സെക്രട്ടറി ആരിഫ് തുവ്വശ്ശേരി എന്നിവര്‍ ചേര്‍ന്നാണ് നിവേദനം സമര്‍പ്പിച്ചത്.
