മണ്ണാര്‍ക്കാട്: എസ്.എസ്.എല്‍.സി. പരീക്ഷയില്‍ ഇത്തവണയും മണ്ണാര്‍ക്കാട് വിദ്യാഭ്യാസ ജില്ല യ്ക്ക് മികച്ച വിജയം. 98.95 ശതമാനമാണ് വിജയം. വിദ്യാഭ്യാസ ജില്ലയുടെ പരിധിയില്‍പെട്ട അട്ടപ്പാടി ഉള്‍പ്പെടുന്ന മണ്ണാര്‍ക്കാട്, ചെര്‍പ്പുളശ്ശേരി ഉപജില്ലകളിലെ 44 സ്കൂളുകളില്‍ നിന്നായി 4,453 ആണ്‍കുട്ടികളും 4,301 പെണ്‍കുട്ടികളും ഉള്‍പ്പടെ ആകെ 8,754 പേരാണ് പരീക്ഷയെഴുതി യത്. ഇതില്‍ 8,662 പേര് ഉപരിപഠനത്തിന് യോഗ്യത നേടി. 554 വിദ്യാര്‍ഥികള്‍ക്ക് മുഴുവന്‍ വിഷയ ങ്ങള്‍ക്കും എപ്ലസ് ലഭിച്ചു. 188 ആണ്‍കുട്ടികളും 366 പെണ്‍കുട്ടികളുമാണ് എപ്ലസ് നേടിയത്. 18 സ്കൂളുകള്‍ നൂറുശതമാനം വിജയം കരസ്ഥമാക്കി. ഇതില്‍ ഏഴ് സര്‍ക്കാര്‍ സ്കൂളും രണ്ട് എയ്ഡഡ്, ഒന്‍പത് അണ്‍എയ്ഡഡ് സ്കൂളുകളും ഉള്‍പ്പെടും. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് വിജയശതമാന ത്തില്‍ നേരിയകുറവുണ്ട്. കഴിഞ്ഞതവണ 99.6 ആണ് വിജയശതമാനം. പരീക്ഷയെഴുതിയ 9091 പേരില്‍ 9056പേര് ഉപരിപഠനത്തിന് യോഗ്യതനേടുകയും 29 സ്കൂളുകള്‍ നൂറുശതമാനം വിജയം കരസ്ഥമാക്കുകയും ചെയ്തിരുന്നു.
