കോട്ടോപ്പാടം: തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്റ്റേഷന് പരിധിയിലെ പാണക്കാടന് റിസര്‍വില്‍ പള്ളാട് ഭാഗത്ത് തമ്പടിച്ച കാട്ടാനയെ വനപാലകരും ആര്.ആര്.ടിയും ചേര്‍ന്ന് ഉള്‍ക്കാട്ടിലേക്ക് തുരത്തി. മണ്ണാര്‍ക്കാട് ഡി.എഫ്.ഒ. സി.അബ്ദുല്‍ ലത്തീഫിന്റെ നിര്‍ദേശപ്രകാരം മണ്ണാര്‍ക്കാട് ഫോറസ്റ്റ് റെയ്ഞ്ച് ഓഫിസര്‍ ഇമ്രോസ് ഏലിയാസ് നവാസ്, ഡെപ്യുട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫി സര് സി.ഗിരീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള 11അംഗ സംഘമാണ് ദൗത്യം നടത്തിയത്.
വെള്ളിയാഴ്ച രാവിലെ പള്ളാട് ഭാഗത്ത് നിന്നാണ് കാട്ടാനകളെ ഓടിക്കാനുള്ള ശ്രമങ്ങളാരംഭിച്ചത്. തുടര്‍ന്ന് നേര്‍ച്ചപ്പാറ ഭാഗത്ത് വെച്ച് കണ്ടെത്തിയ കാട്ടുകൊമ്പനെ പടക്കം പൊട്ടിച്ചും പമ്പ് ആ ക്ഷന്‍ ഗണ്‍ ഉപയോഗിച്ചുമാണ് മേലേക്കളം ഭാഗത്ത് സൈലന്റ്വാലി ബഫര്‍സോണിലേക്ക് കയ റ്റിവിട്ടത്. ഈഭാഗം പാറക്കെട്ടുകളും വള്ളിപടര്‍പ്പുകളും നിറഞ്ഞ് ദുര്‍ഘടമായ മൂന്നോട്ട് പോകുന്ന ത് ശ്രമകരമായതിനെ തുടര്‍ന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് ദൗത്യം അവസാനിപ്പിച്ചത്. കഴിഞ്ഞ ദിവസം കണ്ടമംഗലം, കുന്തിപ്പാടം ഭാഗത്തിറങ്ങിയ കൊമ്പനാനയെ ആണ് തുരത്തിയതെന്ന് വനംവകുപ്പ് അധികൃതര്‍ അറിയിച്ചു. ഈ ആഴ്ച ഇത് രണ്ടാംതവണയാണ് പാണക്കാടന് റിസര്‍വി ല്‍ നിന്നും വനപാലകര്‍ കാട്ടാനയെ തുരത്തുന്നത്.
തിരുവിഴാംകുന്ന് മേഖലയില്‍ ആഴ്ചകളോളമായി കാട്ടാനശല്യം രൂക്ഷമാണ്. പലഭാഗത്തായി ഇറങ്ങുന്ന കാട്ടാനകള്‍ കൃഷിനാശവും വരുത്തുന്നുണ്ട്. മേഴയുള്പ്പടെ ഏഴോളം കാട്ടാനകളെ കാടിറങ്ങുന്നത്. ഇതില്‍ നാലെണ്ണം പുതിയ സംഘമാണെന്ന് വനപാലകര്‍ പറയുന്നു. കരടിയോട്, കച്ചേരിപ്പറമ്പ്, കണ്ടമംഗലം ഭാഗങ്ങളിലാണ് കാട്ടാനശല്യം നേരിടുന്നത്. കാട്ടാനകളെ തടയാന്‍ ചോലക്കളം മുതല്‍ പുറ്റാനിക്കാട് ഭാഗം വരെ രണ്ട് കിലോമീറ്റര്‍ ദൂരത്തില്‍ വനാതിര്‍ത്തിയില്‍ സിംഗിള്‍ ലൈന്‍ ഫെന്‍സിങ്ങും പൂര്‍ത്തിയാക്കിയിട്ടുണ്ട്. സൈലന്റ് വനമേഖലയില്‍ നിന്നുമെ ത്തുന്ന കാട്ടാനകള്‍ പാണക്കാടന് റിസര്‍വില്‍ നിലയുറപ്പിച്ചശേഷമാണ് സമീപത്തെ ജനവാസ കേന്ദ്രങ്ങളിലേക്ക് എത്തുന്നത്. കാട്ടാനശല്യം രൂക്ഷമാകുന്ന സാഹചര്യത്തില്‍ വനപാലകരുടെ പട്രോളിങ്ങും, പ്രതിരോധ നടപടികളും ശക്തമായി തുടരുകയാണ്.
