പാലക്കാട്: കഴിഞ്ഞ ഒരുവര്‍ഷമായി ജില്ലയില്‍ നടപ്പിലാക്കിയ ജലസംരക്ഷണ പദ്ധതികള്‍ വരള് ച്ചയെ പ്രതിരോധിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചതായി നീര്‍ധാര പദ്ധതിയുടെ അവലോ കനയോഗം വിലയിരുത്തി. വിവിധ വകുപ്പുകളും തദ്ദേശ സ്ഥാപനങ്ങളും ഈപ്രാധാന്യം മനസിലാ ക്കി വരുംവര്‍ഷങ്ങളില്‍ കൂടുതല്‍ ജലസംരക്ഷണ പദ്ധതികള്‍ നടപ്പിലാക്കണമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച ജില്ലാ കലക്ടര്‍ എം.എസ് മാധവിക്കുട്ടി നിര്‍ദേശിച്ചു.
പാലക്കാട് ജില്ലയുടെ ജലസംരക്ഷണ പദ്ധതിയാണ് നീര്‍ധാര. പുതിയ സര്‍ക്കാര്‍ ഉത്തരവ് ലഭി ക്കേണ്ടതുണ്ടെങ്കില് അതിനായി ജില്ലയില്‍ നിന്നും പ്രൊപ്പോസല്‍ സമര്‍പ്പിക്കുന്നതിനായി ജില്ലാ പ്ലാനിങ് ഓഫിസറെ ചുമതലപ്പെടുത്തി. ജലവിഭവ മന്ത്രാലയത്തിന്റെ പോര്‍ട്ടലായ ജല്‍ സഞ്ചയ് ജല്‍ ഭാഗീദാരിയുടെ അവലോകനവും ഇതോടൊപ്പം നടന്നു. കൂടുതല്‍ ജലസംരക്ഷണ പ്രവൃത്തി കള്‍ നടപ്പാക്കിയ തദ്ദേശ സ്ഥാപനങ്ങളെയും വകുപ്പുകളേയും യോഗത്തില്‍ അനുമോദിച്ചു.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ഭൂജല വകുപ്പ് ജില്ലാ ഓഫിസര്‍ കെ.ബി മുരളീധരന് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഡെപ്യുട്ടി കലക്ടര്‍ എസ്.എസ് അല്ഫ, വിവിധ വകുപ്പുക ളിലെ ജില്ലാ ഉദ്യോഗസ്ഥര്‍ തദ്ദേശ സ്ഥാപന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
