പാലക്കാട്: പുതിയ അധ്യയന വര്‍ഷാരംഭത്തിന് മുന്നോടിയായി സ്കൂള്‍ കെട്ടിടങ്ങളുടെ ഫിറ്റ്ന സ് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ജില്ലാ കലക്ടര്‍ എം.എസ് മാധവിക്കുട്ടിയുടെ അധ്യക്ഷത യില്‍ ചേംബറില്‍ അവലോകന യോഗം ചേര്‍ന്നു. സ്കൂളുകളുടെ കെട്ടിട സുരക്ഷ, പൊതുവായ ഭൗതിക സാഹചര്യങ്ങള്‍ എന്നിവ പരിശോധിക്കുമെന്നും, മറ്റു വകുപ്പുകളില്‍ നിന്നുള്ള പരിശോ ധനാ റിപ്പോര്‍ട്ടുകള്‍ ക്രോഡീകരിച്ച് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് അനുവദിക്കുമെന്നും ജില്ലാ പഞ്ചായ ത്ത് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ യോഗത്തില്‍ അറിയിച്ചു.
സ്കൂള്‍ പരിസരങ്ങള്‍ വൃത്തിയാക്കാന്‍ സ്കൂള്‍ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്കാന് ജില്ലാ കല ക്ടര്‍ വിദ്യാഭ്യാസ ഉപ ഡയറക്ടറെ ചുമതലപ്പെടുത്തി. എല്ലാ വകുപ്പുകളിലും നോഡല്‍ ഓഫിസര്‍മാ രെ നിയമിക്കണമെന്നും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കണമെന്നും കലക്ടര്‍ പറഞ്ഞു. ജില്ലയിലെ എല്ലാ സ്കൂളുകളും വിശദമായി പരിശോധിച്ച് എന്‍.ഒ.സി. നല്‍കും. വിദ്യാലയങ്ങളുമായി ബന്ധ പ്പെട്ട ട്രാന്‍സ്ഫോര്‍മറുകളും വൈദ്യുതി പോസ്റ്റുകളും പ്രവര്‍ത്തനക്ഷമമാണെന്ന് ഉറപ്പുവരുത്തു മെന്ന് പാലക്കാട് ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ കെ.എസ്.ഇ.ബി.എല്‍. ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ അറിയിച്ചു. വിദ്യാലയങ്ങളും പരിസരവും വൃത്തിയാക്കിയിട്ടുണ്ടെന്നും, മാലിന്യ നിര്‍മാര്‍ജ്ജനം ശാസ്ത്രീയമാണെന്ന് ഉറപ്പുവരുത്തുമെന്നും, അവധിക്കാലത്തു തന്നെ അധ്യാപകര്‍ക്ക് പ്രാഥമിക ശുശ്രൂഷയില്‍ പരിശീലന ക്ലാസുകള്‍ സംഘടിപ്പിക്കുമെന്നും ഡെപ്യൂട്ടി ഡി.എം.ഒ. അറിയിച്ചു.
വിദ്യാലയങ്ങളിലെ സുരക്ഷ സംബന്ധിച്ച പരിശോധന പുരോഗമിക്കുന്നതോടൊപ്പം പാമ്പ് പ്രതി രോധത്തിനായി സര്‍പ്പ വോളന്റിയര്‍മാര്‍ സജ്ജമാണെന്നും വിദ്യാലയങ്ങളിലെ കാടുപിടിച്ച ഇട ങ്ങള് വൃത്തിയാക്കേണ്ടതുണ്ടെന്നും പാലക്കാട് സോഷ്യല്‍ ഫോറെസ്ട്രി അസിസ്റ്റന്റ് കണ്സര് വേറ്റര് ഓഫ് ഫോറസ്റ്റ് പറഞ്ഞു. സ്കൂള്‍ ബസുകളുടെയും, വാനുകളുടെയും പരിശോധന മെയ് 20, 23 തീയതികളില്‍ ഗവ: വിക്ടോറിയ കോളേജില്‍ നടത്തും. വിദ്യാലയങ്ങളിലെ പ്രവേശന കവാട ങ്ങള് നേരിട്ടെത്തി പരിശോധിക്കുമെന്ന് അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ അറി യിച്ചു. അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കുമുള്ള സുരക്ഷാ പരിശീലനം അധ്യായനാരംഭത്തിന് ശേഷം സംഘടിപ്പിക്കുമെന്ന് ജില്ലാ ഫയര്‍ ഓഫിസര്‍ അറിയിച്ചു.
