പാലക്കാട്: ജില്ലയില്‍ ഉയര്‍ന്ന താപനില തുടരുന്ന സാഹചര്യത്തില്‍ സ്കൂളുകള്‍, പ്രൊഫഷണല്‍/ടെക്നിക്കല്‍ കോളേജുകള്‍, കോച്ചിംഗ് സെന്ററുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും നേരിട്ടുള്ള അധ്യയനം നാളെ മുതല്‍ താല് ക്കാലികമായി നിര്‍ത്തിവെക്കാന്‍ ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. നിലവിലെ താപനില 40.1ഡിഗ്രി സെല്‍ഷ്യസ് കടന്നതും ഹീറ്റ് സ്ട്രോക്കിനും നിര്‍ജ്ജലീകരണത്തിനും സാധ്യതയുള്ള ഉയര്‍ന്ന യുവി ഇന്‍ഡക്സ് രേഖപ്പെടുത്തിയതും പരിഗണിച്ചാണ് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സണ്‍ കൂടിയായ കലക്ടറുടെ ഈ നടപടി.
അക്കാദമിക് പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടാതിരിക്കാന്‍ 24 മണിക്കൂറിനകം ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കാന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഗൂഗിള്‍ ക്ലാസ്റൂം, മൈക്രോസോഫ്റ്റ് ടീംസ്, സൂം തുടങ്ങിയ അംഗീകൃത പ്ലാറ്റ്ഫോമു കളിലൂടെ ക്ലാസുകളും പരീക്ഷകളും തുടരാവുന്നതാണ്. ഓണ്‍ലൈന്‍ വഴി ഹാജര്‍നില ഉറപ്പാക്കണമെന്നും ഒരു വിദ്യാര്‍ഥിക്കും അക്കാദമിക് നഷ്ടം ഉണ്ടാകരുതെന്നും ഉത്തര വില്‍ വ്യക്തമാക്കുന്നു. താപനില 37 ഡിഗ്രി സെല്‍ഷ്യസോ, അതില്‍ താഴെയോ രണ്ട് ദിവസങ്ങള്‍ തുടര്‍ച്ചയായി രേഖപ്പെടുത്തിയാല്‍ മാത്രമേ ഈ ഉത്തരവ് പിന്‍വലിക്കുകയുള്ളൂ.
മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകളും പ്രാക്ടിക്കല്‍ ക്ലാസുകളും മിതമായ താപനില ഉറപ്പാക്കി നടത്താവുന്നതാണ്. ഓണ്‍ലൈനായി നടത്താന്‍ സാധിക്കാത്ത ലബോറട്ടറി, ക്ലിനിക്കല്‍ പരീക്ഷകള്‍ ചെറിയ ബാച്ചുകളായി രണ്ട് മണിക്കൂറില്‍ കൂടാത്ത സമയ പരിധിക്കുള്ളില്‍ മതിയായ വെന്റിലേഷന് സൗകര്യത്തോടെ നടത്താം. പരീക്ഷാ കേന്ദ്രങ്ങളില്‍ കുടിവെള്ളം, ഒ.ആര്.എസ്. ലായനി എന്നിവ ഉറപ്പാക്കണം.
പൊതുജനങ്ങള്‍ രാവിലെ 10 മുതല്‍ വൈകിട്ട് 4 വരെ പുറത്തിറങ്ങുന്നത് ഒഴിവാക്ക ണമെന്നും ആവശ്യത്തിന് വെള്ളം കുടിക്കണമെന്നും കലക്ടര്‍ നിര്‍ദ്ദേശിച്ചു. ഹോസ്റ്റ ലുകളിലും റെസിഡന്‍ഷ്യല്‍ സ്ഥാപനങ്ങളിലും ശുദ്ധജല ലഭ്യതയും ശീതീകരണ സംവിധാനങ്ങളും ഉറപ്പാക്കണം. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ 2005-ലെ ദുരന്തനിവാരണ നിയമപ്രകാരം കര്‍ശന നടപടി സ്വീകരിക്കും. പരാതികള്‍ ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന് സെന്ററിന്റെ 1077 എന്ന ഹെല്‍പ്പ് ലൈന്‍ നമ്പറില്‍ അറിയിക്കാവുന്നതാണ്.
