മണ്ണാര്‍ക്കാട്: വനയോരപ്രദേശമായ തത്തേങ്ങലത്ത് വീണ്ടും പുലിയിറങ്ങി ആടിനെ കടിച്ചുകൊന്നു. തത്തേങ്ങലം അങ്കണവാടിക്ക് സമീപത്ത് താമസിക്കുന്ന മലയില്‍ പ്രവീണിന്റെ ആടിനെയാണ് ഞായറാഴ്ച പുലര്‍ച്ചെ 3.40-ഓടെ വന്യജീവി കൊന്നത്. വീടിനോട് ചേര്‍ന്നുള്ള കൂട്ടില്‍ കെട്ടിയിട്ടിരുന്ന ആടിനെ കൂടുതകര്ത്താണ് പുലി ആക്രമിച്ചത്. ആക്രമണം നടത്തിയത് പുലിയാണെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്.
നായ്ക്കള്‍ കുരക്കുന്നത് കേട്ട് വീട്ടുകാര്‍ പുറത്തെത്തിയതോടെ പുലി ഓടിമറയുകയാ യിരുന്നു. കൂടിനുള്ളില്‍ നിന്നും കടിച്ചുവലിച്ച് പുറത്തിട്ട നിലയിലാണ് ആടിന്റെ ജഡം കാണപ്പെട്ടത്. സംഭവസ്ഥലത്ത് വന്യജീവിയുടെ കാല്‍പ്പാടുകളും കണ്ടെത്തി. മണ്ണാര് ക്കാട് ഡി.എഫ്.ഒ. സി. അബ്ദുല്‍ ലത്തീഫ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. മണ്ണാര്‍ക്കാട് ഫോറസ്റ്റ് സ്റ്റേഷന് ഡെപ്യുട്ടി ഫോറസ്റ്റ് റെയ്ഞ്ച് ഓഫിസര്‍ സി.എം അഷ്റഫിന്റെ നേതൃത്വത്തിലുള്ള വനപാലകരും ആര്.ആര്.ടിയുമെത്തി പരിശോധന നടത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.വാര്‍ഡ് മെമ്പര്‍ ബിനീഷ് സ്ഥലം സന്ദര്‍ശിച്ചു.
മാസങ്ങളോളമായി തത്തേങ്ങലം ഗ്രാമം പുലിഭീതിയിലാണ്. വളര്‍ത്തുമൃഗങ്ങളെ കൊന്ന് ജനങ്ങളെ ഭീതിയിലാക്കുന്ന പുലിയെ പിടികൂടാനായി ഇക്കഴിഞ്ഞ ജനുവരി 11-നാണ് തത്തേങ്ങലത്ത് വനംവകുപ്പ് കൂടുസ്ഥാപിച്ചത്. എന്നാല്‍ മാസങ്ങളായിട്ടും പുലി കൂട്ടില്‍ കയറിയില്ല. ഒരു മാസം മുന്‍പ് പ്രദേശത്ത് വളര്‍ത്തുനായയെ വന്യജീവി ആക്ര മിച്ചതിനെ തുടര്‍ന്ന് മലയില്‍ പ്രവീണിന്റെ വീടിന് മുകള്‍ഭാഗത്തായി കൂടുമാറ്റി സ്ഥാ പിച്ചിരുന്നു. കെണിയൊരുക്കി വനംവകുപ്പ് കാത്തിരിക്കുന്നതിനിടെയാണ് പുലിയെ ത്തി ആടിനെ കൊന്നത്. പ്രദേശത്ത് നിരീക്ഷണം ശക്തമാക്കുമെന്ന് വനംവകുപ്പ് അറിയിച്ചു.
