മണ്ണാര്‍ക്കാട്: കേരളത്തില്‍ താപനില 54 ഡിഗ്രി ആകുമെന്ന പ്രവചനം കേന്ദ്ര കാലാ വസ്ഥ വകുപ്പ് പുറത്തിറക്കിയിട്ടില്ലെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മെമ്പര്‍ സെക്രട്ടറി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ഔദ്യോഗിക മുന്നറിയിപ്പ് എന്ന തരത്തില്‍ ചൂടുമായി ബന്ധപ്പെട്ട വ്യാജപ്രചരണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇത് ദുരന്തനിവാരണ നിയമം 2005 സെക്ഷന്‍ 54 പ്രകാരം ശിക്ഷാര്‍ഹമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഏപ്രില്‍ 29 മുതല്‍ മെയ് 12 വരെ താപനില 45 ഡിഗ്രി മുതല്‍ 55 ഡിഗ്രി വരെ ഉയരുമെ ന്നും തുറസായ സ്ഥലങ്ങളില്‍ നില്‍ക്കരുത്, ചൂടുമൂലം മൊബൈല്‍ ഫോണുകള്‍ പൊട്ടിത്തെറിക്കാം, കാറുകളില്‍ ഇന്ധനടാങ്കുകള്‍ മുഴുവനായി നിറയ്ക്കരുതെന്ന് തുടങ്ങിയ നിര്‍ദേശങ്ങള്‍ അടങ്ങിയ വാട്സ് ആപ്പിലൂടെയും മറ്റും പ്രചരിക്കുന്നത്. സിവില്‍ ഡിഫന്‍സ് വകുപ്പ എന്ന പേരിലാണ് സന്ദേശം. എന്നാല്‍ സിവില്‍ ഡിഫന്‍സ് എന്ന വകുപ്പ് കേരളത്തില്‍ ഇല്ല.
കാലാവസ്ഥയുമായി ബന്ധപ്പെട്ട അറിയിപ്പുകള്‍ക്കും മുന്നറിയിപ്പുകള്‍ക്ക് ദുരന്ത നിവാരണ അതോറിറ്റിയുടെ ഔദ്യോഗിക പേജുകള്‍, വെബ്സൈറ്റ് എന്നിവ സന്ദര് ശിക്കണമെന്നും മെമ്പര്‍ സെക്രട്ടറി അറിയിച്ചു.
