ഉദ്ഘാടനത്തിനെത്തൂ.. സമ്മാനം നേടൂ
മണ്ണാര്‍ക്കാട്: മനസ്സുമോഹിക്കുന്ന പരിശുദ്ധ പൊന്ന് മലയോരനാടിന് സമ്മാനിക്കുന്ന പഴേരി ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സിന്റെ നവീകരിച്ച മണ്ണാര്‍ക്കാട് ഷോറൂം ഉദ്ഘാട നം വ്യാഴാഴ്ച രാവിലെ 10-ന് നടക്കും. ചടങ്ങില്‍ എന്‍.ഷംസുദ്ദീന് എം.എല്‍.എ., നഗരസഭാ ചെയര്‍പേഴ്സണ്‍ കെ.സജ്ന, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നീതുശങ്കര്, മണ്ണാര്‍ക്കാട് സി.ഐ. എസ്. അഷ്റഫ്, സാഹിത്യകാരന് കെ.പി.എസ് പയ്യനെടം, പഴേരി ഗ്രൂപ്പ് ചെയ ര്‍മാന്‍ ഷെരീഫ് ഹാജി, ഫായിദ ഗ്രൂപ്പ് ചെയര്മാന് സി.മുഹമ്മദ് ബഷീര്‍, ബി.ജെ.പി. ജില്ലാ ജനറല്‍ സെക്രട്ടറി ബി.മനോജ്, സി.പി.എം. ഏരിയ സെക്രട്ടറി എന്‍.കെ നാരായ ണന്‍കുട്ടി, താലൂക്ക് സര്‍ക്കിള്‍ സഹകരണ യൂണിയന് ചെയര്മാന് എം. പുരുഷോത്ത മന്, കെ.വി.വി.ഇ.എസ്. യൂണിറ്റ് പ്രസിഡന്റ് രമേഷ് പൂര്‍ണ്ണിമ, സേവ് മണ്ണാര്‍ക്കാട് ചെയര്മാന് ഫിറോസ് ബാബു തുടങ്ങീ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.
1997-ല്‍ മണ്ണാര്‍ക്കാട് നിന്നും ആരംഭിച്ച പഴേരി ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സിന്റെ സുവര്‍ണയാത്ര തൊടുപുഴ, ഈരാറ്റുപേട്ട, പട്ടാമ്പി, കോഴിക്കോട്, യു.എ.ഇ., യു.കെ. എന്നിവടങ്ങളിലെ ഷോറൂമുകളിലൂടെയും ബൃഹത്തായ ഹോള്‍സെയില്‍ യൂണിറ്റി ലൂടെയും തുടരുകയാണ്.സ്വര്‍ണാഭരണ വിപണന രംഗത്ത് മുപ്പത് വര്‍ഷത്തെ അനുഭവ സമ്പത്തുള്ള പഴേരി ഇന്റര്‍നാഷണല്‍ ഷോപ്പിങ് അനുഭവമാണ് ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്. കൂടാതെ മാറുന്ന കാലഘട്ടങ്ങള്‍ക്കനുസരിച്ചുള്ള ഏറ്റവും പുതിയ ട്രെന് ഡുകള് അവതരിപ്പിക്കുന്നതിലും പഴേരി വേറിട്ടുനില്ക്കുന്നു.
പരമ്പരാഗതമായ തനിമയും ആധുനികമായ ഡിസൈനുകളും ഒത്തുചേരുന്ന ആഭരണ വിസ്മയങ്ങളാണ് നവീകരിച്ച ഷോറൂമിലും ഉപഭോക്താക്കള്‍ക്കായി ക്രമീകരിച്ചിട്ടുള്ള തെന്ന് മാനേജ്മെന്റ് അറിയിച്ചു.മണ്ണാര്‍ക്കാട് ഇതാദ്യമായി 9 കാരറ്റ്, 14 കാരറ്റ് സ്വര്‍ണാ ഭരണങ്ങളുടെ അമൂല്യമായ ശ്രേണി പഴേരി അവതരിപ്പിക്കുന്നു. കൂടാതെ വെള്ളി ആഭരണങ്ങളുടെ അപൂര്‍വമായ ശേഖരവുമായി പ്രത്യേകം കൗണ്ടറും, അതിനൂതന മായ ആഭരണങ്ങളുടെ മികച്ചനിരയും ഒരുക്കിയിട്ടുള്ളതായി മാനേജ്മെന്റ് അറിയിച്ചു.
ഉദ്ഘാടനം പ്രമാണിച്ച് ഉപഭോക്താക്കള്‍ക്കായി ആകര്‍ഷകമായ സമ്മാനങ്ങളും ഓഫറു കളും ഒരുക്കിയിട്ടുണ്ട്. ആന്റിക്, നാഗാസ്, ടര്‍ക്കിഷ്, 18 കാരറ്റ് ഒഴികെയുള്ള സ്വര്‍ണാ ഭരണങ്ങള്‍ക്ക് ഒരു ശതമാനം പണിക്കൂലി മാത്രമാണ് ഈടാക്കുന്നത്. 30,000 രൂപയ്ക്ക് മുകളില്‍ വജ്രാഭരണങ്ങള്‍ വാങ്ങുന്നവര്‍ക്ക് ഒരു സ്വര്‍ണനാണയവും സൗജന്യമായി ലഭിക്കും. ഉദ്ഘാടനദിവസം ഷോറൂം സന്ദര്‍ശിക്കുന്നവരില്‍ നിന്നും തിരഞ്ഞെടുക്ക പ്പെടുന്ന 10 ഭാഗ്യശാലികള്‍ക്ക് 5,000 രൂപ വീതം സമ്മാനമായി നല്‍കുമെന്നും പഴേരി ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് മണ്ണാര്‍ക്കാട് ഷോറൂം മാനേജ്മെന്റ് അറിയിച്ചു.
