മണ്ണാര്‍ക്കാട് : കുമരംപുത്തൂര്‍ നാട്ടുചന്തയുടെ സംഘാടകരായ എന്‍.കെ.വി. മെമ്മോ റിയല്‍ സമൃദ്ധി ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനിയുടെ നേതൃത്വത്തില്‍ കര്‍ഷകരുടെ അഗ്രോ ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കി. നാടന്‍ മട്ട അരി , വെള്ള അരി , പച്ചരി , വെളിച്ചെ ണ്ണ , തേന്‍ , മുളക്, മല്ലി , മഞ്ഞള്‍ പൊടികള്‍ എന്നിവയാണ് വിപണിയിലെത്തിച്ചത്.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സ്മിത ഉദ്ഘാടനം ചെയ്തു. പാല് ഉല്‍പ്പന്നങ്ങളുടെ പുറത്തിറക്കുന്നതിന്റെ ഉദ്ഘാടനം കര്‍ഷക പുരസ്ക്കാര ജേതാവ് സ്വപ്ന ജെയിംസ് നിര്‍വ്വഹിച്ചു. കമ്പനി ഡയറക്ടര്‍ സി.കെ അബ്ദുറഹ്മാന് അധ്യക്ഷനായി. പഞ്ചായത്ത് അംഗങ്ങളായ പി. മിനി , രജനി കമ്പനി ഡയറക്ടര്‍മാരായ ഇ.വി ഏലിയാസ് , ദേവദാസന് നരിപ്പിലിയങ്ങാട്, രവിചന്ദ്രന്‍, സിബിന് ഹരിദാസ് കര്‍ഷക പ്രതിനിധികളായ ജെയിംസ്, അവറ, സേതുമാധവന്, സുനിത, തോമസ് തുടങ്ങിയവര്‍ സംസാരിച്ചു.
