എടത്തനാട്ടുകര: അനാഥ കുടുംബങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് പഠന സൗകര്യങ്ങള്‍ ഉള്‍പ്പടെ ഏറ്റെടുത്ത് നടത്തുന്ന തണല്‍ ഫോസ്റ്റര്‍ കെയറിന്റെ എടത്തനാട്ടുകര ഏരിയ ‘മെന്റര്‍ സംഗമം’ സംഘടിപ്പിച്ചു. കല്പകഞ്ചേരി തണല്‍ ആനപ്പടിക്കല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് അഡ്മിനിസ്ട്രേറ്റര്‍ പ്രൊഫ. മൂസ സ്വലാഹി ഉദ്ഘാടനം ചെയ്തു. എടത്തനാട്ടുകര ഏരിയ കോഡിനേറ്റര്‍ പി.പി. സുബൈര്‍ മാസ്റ്റര്‍ അധ്യക്ഷനായി. തണല്‍ ഫോസ്റ്റര്‍ കെയര്‍ കോര്‍ഡിനേറ്റര്‍ നസീഫ് മാസ്റ്റര്‍ മോങ്ങം, പ്രോജക്റ്റ് കോര്‍ഡിനേറ്റര്‍ എന്‍.എ ഷമീം എന്നിവര്‍ വിവിധ പദ്ധതികളെക്കുറിച്ച് വിശദീകരിച്ചു.
സംഗമത്തിന്റെ ഭാഗമായി ഫോസ്റ്റര്‍ കെയര്‍ വനിതാ മെന്റര്‍മാരുടെയും വളണ്ടിയര്‍ മാരുടെയും പ്രത്യേക കൂട്ടായ്മയും രൂപീകരിച്ചു.കെ.എന്‍.എം എടത്തനാട്ടുകര നോര്‍ത്ത് മണ്ഡലം പ്രസിഡന്റ് കാപ്പില്‍ മൂസ ഹാജി, ഐ.എസ്.എം ജില്ലാ ജോയിന്റ് സെക്രട്ടറി വി.സി ഷൗക്കത്തലി മാസ്റ്റര്‍, മണ്ഡലം പ്രസിഡന്റ് ഷൗക്കത്ത് പാറക്കല്‍, ഇബ്രാഹിം ചേരിപറമ്പ്, മഖ്ബൂല്‍ കാരാടന്‍, അബ്ദുറഹ്മാന് മൗലവി മുറിയക്കണ്ണി, എ.പി. ഉസ്മാന് മാസ്റ്റര്‍, പോത്തുക്കാടന് ഉമ്മര്‍, ചക്കംത്തൊടി ഉസ്മാന്, പൂതാനി വീരാന്‍കുട്ടി, ഉണ്ണീന്‍ കുട്ടി കാപ്പുപറമ്പ്, റസാഖ് മംഗലത്ത്, ഉമ്മര്‍ നാലകത്ത്, ഹംസ ഞറളന്, എം.ജി.എം ജില്ലാ സെക്രട്ടറി പി. കുഞ്ഞിമ്മ ടീച്ചര്‍ എന്നിവര്‍ നേതൃത്വം നല്കി.ഏരിയയിലെ ഫോസ്റ്റര്‍ കെയര്‍ വളണ്ടിയര്‍മാരും മെന്റര്‍മാരും പങ്കെടുത്തു.
