പാലക്കാട്: അട്ടപ്പാടിയില് ശിശുമരണം. പത്തുമാസം പ്രായമുള്ള ദക്ഷിണയാണ് മരിച്ച ത്. ഷോളയൂര് വെച്ചപ്പതിയില് ചന്ദ്രശേഖരന്-മിന്നല് റാണി ദമ്പതിമാരുടെ പെണ്കുട്ടി യാണ് മരിച്ചത്. പെരിന്തല്മണ്ണയിലെ സഹകരണ ആശുപത്രിയില് ചികിത്സയിലിരി ക്കെ ഇന്ന് രാവിലെ 5.30-നാണ് കുഞ്ഞ് മരിച്ചത്. പനിയും ശ്വാസതടസവുമായി ഞായറാഴ്ച ആനക്കട്ടി സ്വകാര്യ ആശുപത്രിയിലെത്തിക്കുകയും പിന്നീട് കോട്ടത്തറ താലൂക്ക് ആശുപത്രിയിലും ഇവിടെ നിന്ന് പെരിന്തല്മണ്ണയിലേക്കും മാറ്റുകയായിരുന്നു. കുട്ടിക്ക് ജന്മനാ ഹൃദയ സംബന്ധമായ അസുഖമുണ്ടായിരുന്നു.