പാലക്കാട്: അമീബിക് മസ്തിഷ്കജ്വരത്തെ പ്രതിരോധിക്കാനുള്ള ആരോഗ്യജാഗ്രതാ നിര്‍ദേശങ്ങളുമായി ആരോഗ്യവകുപ്പ്. നേഗ്ലെറിയ ഫൗലേറി, അക്കാന്ത അമീബ തുട ങ്ങിയ വിഭാഗത്തില്‍പ്പെട്ട രോഗാണുക്കള്‍ തലച്ചോറിലെ രാസവസ്തുക്കളെ ഭക്ഷണമാ ക്കു ന്നത് വഴി മസ്തിഷ്കത്തിന് ഗുരുതരമായ ആഘാതം സൃഷ്ടിക്കുന്ന സാഹചര്യത്തി ലാണ് പ്രതിരോധ നടപടികള്‍ കര്‍ശനമാക്കാന്‍ അധികൃതര്‍ ആവശ്യപ്പെടുന്നത്.
കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കുളിക്കുന്നവരിലും നീന്തുന്നവരിലും മൂക്കിലെയും കര്ണ്ണപടലത്തിലെയും സുഷിരങ്ങള്‍ വഴി അമീബ തലച്ചോറിലേക്ക് കടക്കാനിടയു ള്ളതിനാല്‍ അതീവ ജാഗ്രത പുലര്‍ത്തണം. പനി, തലവേദന, ഓക്കാനം, ഛര്‍ദ്ദി തുടങ്ങി യ പ്രാരംഭ ലക്ഷണങ്ങളെ തുടര്‍ന്ന് അപസ്മാരമോ ബോധക്ഷയമോ ഉണ്ടാകാന്‍ സാധ്യത യുള്ളതിനാല്‍ ലക്ഷണങ്ങള്‍ കണ്ടാലുടന്‍ വിദഗ്ദ്ധ ചികിത്സ തേടണം. ഈ ലക്ഷണങ്ങ ളുള്ളവര്‍ അടുത്തിടെ ജലാശയങ്ങളില്‍ കുളിക്കുകയോ മൂക്കില്‍ വെള്ളം കയറാന്‍ ഇടയാകുകയോ ചെയ്തിട്ടുണ്ടെങ്കില്‍ ആ വിവരം ഡോക്ടറെ അറിയിക്കേണ്ടതാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.
മലിനമായ ജലാശയങ്ങളിലോ ക്ലോറിനേഷന് നടത്താത്ത സ്വിമ്മിംഗ് പൂളുകളിലോ കുളിക്കുന്നത് ഒഴിവാക്കണമെന്നും നീന്തുന്നവര്‍ മൂക്കില്‍ വെള്ളം കയറാത്ത വിധം നോസ് ക്ലിപ്പുകള്‍ ഉപയോഗിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. ജലസംഭരണികളും വിതരണ ശൃംഖലകളും കൃത്യമായ ഇടവേളകളില്‍ ക്ലോറിനേറ്റ് ചെയ്യുകയും ക്ലോറിന്‍ അളവ് ലിറ്ററിന് 0.5 മില്ലി ഗ്രാം ആയി നിലനിര്‍ത്തുകയും വേണം. സ്വിമ്മിംഗ് പൂളുകളിലെ വെള്ളം ആഴ്ചയിലൊരിക്കല്‍ പൂര്‍ണ്ണമായും ഒഴുക്കിക്കളഞ്ഞ് ശുദ്ധീകരിക്കണമെന്നും 1000 ലിറ്റര്‍ വെള്ളത്തിന് 5 ഗ്രാം ബ്ലീച്ചിംഗ് പൗഡര്‍ എന്ന അനുപാതത്തില്‍ ക്ലോറിനേഷന് ഉറപ്പാക്കണമെന്നും ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശത്തില്‍ പറയുന്നു.
