മണ്ണാര്‍ക്കാട്: അമ്പംകുന്ന് അല്‍ അമീന് ബീരാന് ഔലിയ ബാലിക യത്തീംഖാന അഗതിമന്ദിരത്തിലെ നാലുപെണ്‍കുട്ടികള്‍ മംഗല്യവതികളായി. ഇതോടെ സ്ഥാപനത്തില്‍ നിന്ന് വിവാഹിതരായവരുടെ എണ്ണം 79 ആയി. ഇബ്രാഹിം സഖാഫി ചിറക്കല്‍പ്പടി വഹാബ് ഫൈസി മണ്ണാര്‍ക്കാട് അബ്ദുല്‍ നാസര്‍ മിസ്ബാഹി ചിറക്കല്‍പ്പടി, ഇല്യാസ് അഹ്സനി പുല്ലരിക്കോട് എന്നിവര്‍ കാര്‍മികത്വം വഹിച്ചു. തുടര്‍ന്ന് നടന്ന പൊതുസമ്മേളനം വി.കെ ശ്രീകണ്ഠന് എം.പി. ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് പ്രസിഡന്റ് പി എം പൂക്കോയ തങ്ങള്‍ അധ്യക്ഷനായി.സയ്യിദ് ഒ.എം.എസ് സിറാജുദ്ധീന് തങ്ങള്‍ പ്രാര്‍ത്ഥന നടത്തി. മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോയ് ജോസഫ്, കാഞ്ഞിരപ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അരുണ്‍ ഓലിക്കല്‍, മറ്റുജനപ്രതിനിധികളായ സി.എച്ച് സനൂപ്, ഫാറൂഖ്, ഹുസൈന്, റഫീഖ്, ഷമീര്‍, സ്വാലിഹ്, അനില്‍, ജോബി, ജോജോ,അല്‍ അമീന് ചാരിറ്റബിള്‍ ട്രസ്റ്റ് സെക്രട്ടറി പി കെ അബ്ദുല്‍ ലത്തീഫ് ഹാജി ഡി.സി.സി. സെക്രട്ടറി സി. അച്യുതന്, ജനതാദള്‍ ജില്ലാ സെക്രട്ടറി ബാലന് പൊറ്റശ്ശേരി, എന്‍.സി.പി. മണ്ണാര്‍ക്കാട് മണ്ഡലം പ്രസിഡന്റ് സദഖത്തുള്ള പടലത്ത്, സേവാദള്‍ ജില്ലാ പ്രസിഡന്റ്മുഹമ്മദ് ചെറൂട്ടി, സി.പി.എം. കാഞ്ഞിരപ്പുഴ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി നിസാര്‍ മുഹമ്മദ് മുണ്ടക്കുന്ന്, അബൂബക്കര്‍ അക്കിയംപാടം, അബ്ദുല്‍ കാദര്‍ മുസ്ലിയാര് എന്നിവര്‍ സംസാരിച്ചു,
