മണ്ണാര്‍ക്കാട്: കുന്തിപ്പുഴിലെ പോത്തോഴിക്കാവ് തടയണയില്‍ കുളിക്കാനിറങ്ങിയ ഇതര സംസ്ഥാനക്കാരനായ യുവാവ് മുങ്ങിമരിച്ചു. ഉത്തര്‍പ്രദേശ് സ്വദേശി മുഹമ്മദ് അനസ് (20) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് സുഹൃത്തുക്കള്‍ക്കൊപ്പം തടയണയില്‍ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം. ഉടന്‍ നാട്ടുകാര്‍ ചേര്‍ന്ന് അനസിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മണ്ണാര്‍ക്കാട് പൊലിസ് മേല്‍നടപടികള്‍ സ്വീകരിച്ചു.
