മണ്ണാര്‍ക്കാട്: വിഷുവിപണി ലക്ഷ്യമിട്ട് മണ്ണാര്‍ക്കാട് റൂറല്‍ സര്‍വീസ് സഹകരണബാങ്ക് നടത്തി കണിവെള്ളരി കൃഷിയുടെ വിളവെടുപ്പ് നടത്തി.അരകുര്‍ശ്ശിയിലെ 60 സെന്റ് സ്ഥലത്താണ് വെള്ളരികൃഷി നടത്തിയത്. ഒരു ടണ്ണിലധികം വെള്ളരിയാണ് വിളവെടു ത്തത്. ഇത് ബാങ്കിന്റെ നീതി സൂപ്പര്‍മാര്‍ക്കറ്റിലും വിഷുചന്തയിലും മിതമായ നിരക്കി ല്‍ വില്‍പ്പന നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. വിളവെടുപ്പിന് ബാങ്ക് പ്രസിഡന്റ് പി.എന്‍ മോഹനന് മാസ്റ്റര്‍, വൈസ് പ്രസിഡന്റ് റഷീദ് ബാബു, അഡ്മിനിസ്ട്രേറ്റീവ് ഓ ഫിസര്‍ എം.പുരുഷോത്തമന്, ഡയറക്ടര്‍ പി.രാധാകൃഷ്ണന് എന്നിവര്‍ നേതൃത്വം നല്കി.
