അഗളി: തെരഞ്ഞെടുപ്പ് സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി അട്ടപ്പാടിയില്‍ എക് സൈസ് നടത്തിയ പ്രത്യേക പരിശോധനയില്‍ 880 ലിറ്റര്‍ വാഷ് കണ്ടെത്തി. പാടവയല്‍ മേലെ കുളപ്പടി ഉന്നതിയില്‍ നിന്നും ഏകദേശം നാല് കിലോമീറ്റര്‍ പടിഞ്ഞാറുമാറി വനത്തോട് ചേര്‍ന്ന് തോടരുകിലാണ് വാഷ് കണ്ടെത്തിയത്. 220 ലിറ്റര്‍ കൊള്ളുന്ന നാല് പ്ലാസ്റ്റിക് ബാരലുകളിലായാണ് വാഷ് സൂക്ഷിച്ചിരുന്നത്.
ബുധനാഴ്ച രാവിലെ അഗളി എക്സൈസ് റെയ്ഞ്ച് അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ എം.ബി രാജേഷിന്റെ നേതൃത്വത്തില്‍ അസി.എക്സൈസ് ഇന്‍സ്പെക്ടര്‍ ഗ്രേഡ് പി.കെ ഷിബു, പ്രിവന്റീവ് ഓഫിസര്‍ ഗ്രേഡ്എം.ചന്ദ്രന്, സിവില്‍ എക്സൈസ് ഓഫിസര്‍ മാരായ രജീഷ്, രങ്കന്, ഭോജന് എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയ ത്.സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി എക്സൈസ് അറിയിച്ചു.
