പാലക്കാട്:നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയില്‍ മാതൃക പെരുമാറ്റ ചട്ടം നിലവിലുള്ള സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തോടനുബന്ധിച്ച് പടക്കങ്ങളും സ്ഫോടക വസ്തുക്കളും ഉപയോഗിക്കുന്നത് പൊതുശാന്തിക്കും ഭീഷണിയു ണ്ടാകാതിരിക്കാന്‍ എല്ലാ തരത്തിലുള്ള പടക്കങ്ങളും പൈറോട്ടെക്നിക് വസ്തുക്കളുടേ യും വില്‍പ്പനയും വിതരണവും വോട്ടെടുപ്പിന് മുന്നോടിയായി താല്‍ക്കാലികമായി നിരോധിച്ച് ജില്ല കലക്ടര്‍ ഉത്തരവിട്ടു.
അനുമതിയില്ലാതെ (വ്യാവസായിക/മെഡിക്കല്‍ ആവശ്യങ്ങള്‍ ഒഴികെ) പടക്കങ്ങളോ സ്ഫോടക വസ്തുക്കളോ ജില്ലയിലേക്ക് കൊണ്ടു വരാനൊ സംഭരിക്കാനോ പാടില്ല.
പൊതു സ്ഥലങ്ങളിലും, രാഷ്ട്രീയ റാലികളിലും, വോട്ടിംഗ് കേന്ദ്രങ്ങളുടെയും വോട്ടെ ണ്ണല്‍ കേന്ദ്രങ്ങളുടെയും സമീപത്തും പടക്കങ്ങള്‍ പൊട്ടിക്കുന്നതിന് ഉത്തരവ് പ്രകാരം കര്‍ശന നിരോധനമുണ്ട്.പടക്ക വില്‍പ്പനയ്ക്ക് നല്കിയ താല്‍ക്കാലിക ലൈസന്സുക ള്‍ എല്ലാം ഉത്തരവ് പ്രകാരം സസ്പെന്‍ഡ് ചെയ്തു.സ്ഥിര ലൈസന്‍സ് ഉള്ളവര്‍ സ്റ്റോക്ക് സുരക്ഷിതമായി സൂക്ഷിക്കുകയും, രജിസ്റ്റര്‍ സൂക്ഷിക്കുകയും വേണം. ഇത് താലൂക്ക് തഹസില്‍ദാര്‍മാരോ പൊലിസോ ദിവസേന പരിശോധിക്കും.
സര്‍ക്കാര്‍ ഏജന്‍സികള്‍ ഉപയോഗിക്കുന്നതോ ജില്ലാ ഭരണകൂടം അനുമതി നല്കിയ വികസന പ്രവര്ത്തനങ്ങള്ക്കുള്ളതോ ആയ സ്ഫോടക വസ്തുക്കള്‍ക്ക് ഈ ഉത്തരവ് ബാധകമല്ല.അടിയന്തര സേവനങ്ങള്‍ക്ക് ഉപയോഗിക്കുന്ന സുരക്ഷാ ഫ്ലെയറുകള്ക്ക് ഈ ഉത്തരവ് ബാധകമല്ല.ഉത്തരവ് ലംഘിക്കുന്നവര്‍ക്ക് അറസ്റ്റ് ഉള്‍പ്പെടെയുള്ള നിയമ നടപടികള്‍ നേരിടേണ്ടി വരും.
