പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പ് നാളെ. രാവിലെ ഏഴിന് ആരംഭിക്കുന്ന പോളിങ് വൈകിട്ട് ആറിന് അവസാനിക്കും.രാവിലെ 5.30 ന് മോക്ക് പോള്‍ ആരംഭിക്കും.
അന്തിമ വോട്ടര്‍ പട്ടിക പ്രകാരം ജില്ലയില്‍ ആകെ 22,68,721 വോട്ടര്‍മാരാണ് ഉളളത്. 11,12,616 പുരുഷന്മാരും 11,56,085 സ്ത്രീകളും 20 ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാരുമാണ് പട്ടികയില്‍ ഉള്‍പ്പെടുന്നത്.
തെരഞ്ഞെടുപ്പിലേക്കുള്ള ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളും മറ്റു പോളിംഗ് സാമ ഗ്രികളും ഏറ്റുവാങ്ങി ഉദ്യോഗസ്ഥര്‍ ബൂത്തുകളിലെത്തി. സാമഗ്രികളുടെ വിതരണം ജില്ലയിലെ മൂന്ന് കേന്ദ്രങ്ങളിലായി നടന്നു. ഗവ. വിക്ടോറിയ കോളേജില്‍ നടന്ന പോളിങ് സാമഗ്രികളുടെ വിതരണം ജില്ലാ കലക്ടര്‍ എം എസ് മാധവിക്കുട്ടി സന്ദര്‍ശിച്ച് വിലയിരുത്തി. തൃത്താല, പട്ടാമ്പി, ഷൊര്‍ണൂര്‍, ഒറ്റപ്പാലം മണ്ഡലങ്ങളിലെ സാമഗ്രിക ളുടെ വിതരണം പത്തിരിപ്പാല മൗണ്ട് സീന പബ്ലിക് സ്കൂളിലും, കോങ്ങാട്, മണ്ണാര്ക്കാ ട്, മലമ്പുഴ, പാലക്കാട് മണ്ഡലങ്ങളിലെ സാമഗ്രികളുടെ വിതരണം അകത്തേത്തറ എന്‍.എസ്.എസ് എന്‍ജിനീയറിങ് കോളേജിലും, തരൂര്‍, ചിറ്റൂര്‍, നെന്മാറ, ആലത്തൂര്‍ മണ്ഡലങ്ങളിലേക്കുള്ള സാമഗ്രികളുടെ വിതരണം പാലക്കാട് ഗവ.വിക്ടോറിയ കോളേജിലുമായാണ് നടന്നത്.
പോളിങ് ഡ്യൂട്ടിക്കായി 12192 ജീവനക്കാര്‍
ജില്ലയില്‍ റിസര്‍വ് ജീവനക്കാരുള്‍പ്പെടെ 12192 പേരെ പോളിങ് ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുണ്ട്. 3048 പ്രിസൈഡിങ് ഓഫീസര്‍മാരെയും 6096 പോളിങ് ഓഫീസര്‍മാരെയും 3048 ഫസ്റ്റ് പോളിങ് ഓഫീസര്‍മാരെയുമാണ് നിയമിച്ചിരിക്കുന്നത്. 12192 ഉദ്യോഗസ്ഥരില്‍ 2048 ഉദ്യോഗസ്ഥരെ റിസര്‍വായും നിലനിര്‍ത്തിയിട്ടുണ്ട്. റിസര്‍വ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 57 മൈക്രോ ഒബ്സെര്വര്മാരും പ്രവര്‍ത്തിക്കുന്നു. മൈക്രോ ഒബ്സെര്വര്മാരില് 19 പേര് റിസേര്‍വ് ലിസ്റ്റില്‍ ഉള്‍പ്പെടുന്നു.
965 വാഹനങ്ങള്‍ സജ്ജം
ഉദ്യോഗസ്ഥര്‍ക്കായി 965 വാഹനങ്ങള്‍ സജ്ജം. 248 മോട്ടോര്‍ ക്യാബുകളും 113 കാറു കളും 358 ട്രാവലറുകളും 246 ബസ്സുകളും ആണ് സജ്ജീകരിച്ചിരിക്കുന്നത്. കൂടാതെ വിവിധ നിയമസഭാമണ്ഡലങ്ങളിലെ സ്വീകരണ-വിതരണകേന്ദ്രങ്ങളില്‍ എത്തി വോട്ടിങ്ങ്മെഷീനുകള്‍ കമ്മീഷനിങ്ങ് ചെയ്യുന്നതിനും തെരഞ്ഞെടുപ്പ് ദിവസങ്ങളില്‍ വിവിധ പോളിങ്ങ് ബൂത്തുകളിലേക്ക് ബി.ഇ.എല്‍ എന്‍ജിനീയര്‍മാര്‍ക്ക് എത്തിച്ചേരു ന്നതിനും ചട്ടലംഘനം നിരീക്ഷിക്കുന്നതിന് വിവിധ സ്ക്വാഡുകള്‍ക്കുമായി 102 വാഹനങ്ങളും ഒരുക്കിയിട്ടുണ്ട്.
മൂന്ന് വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍
പാലക്കാട് ജില്ലയില്‍ മൂന്ന് വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍. പത്തിരിപ്പാല മൗണ്ട് സീന പബ്ലിക് സ്കൂള്‍, അകത്തേത്തറ എന്‍.എസ്.എസ് എഞ്ചിനീയറിങ് കോളേജ്, പാലക്കാട് വിക്ടോറിയ കോളേജ് എന്നിവിടങ്ങളിലാണ് വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍.തൃത്താല, പട്ടാമ്പി, ഷൊര്‍ണൂര്‍, ഒറ്റപ്പാലം മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ പത്തിരിപ്പാല മൗണ്ട് സീന പബ്ലിക് സ്കൂളിലും കോങ്ങാട്, മണ്ണാര്‍ക്കാട്, മലമ്പുഴ, പാലക്കാട് മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ അകത്തേത്തറ എന്‍.എസ്.എസ് എന്‍ജിനീയറിങ് കോളേജിലും തരൂര്‍, ചിറ്റൂര്‍, നെന്മാറ, ആലത്തൂര്‍ മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ പാലക്കാട് ഗവ. വിക്ടോറിയ കോളേജിലും നടക്കും. മെയ് നാലിനാണ് വോട്ടെണ്ണല്‍ നടക്കുക.