മണ്ണാര്‍ക്കാട്: നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം കൊട്ടിക്കലാശിച്ചു. മണ്ണാര്‍ക്കാട് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായാണ് മുന്നണികളുടെ കൊട്ടിക്ക ലാശം നടന്നത്.നൂറുകണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്നു.അനിഷ്ട സംഭവങ്ങളൊഴി വാക്കാന് നഗരത്തിന്റെ പലഭാഗങ്ങളിലായി പൊലിസ് നിലയുറപ്പിച്ചിരുന്നു.തെളിഞ്ഞ അന്തരീക്ഷത്തില്‍ നടന്ന കൊട്ടിക്കലാശം മുന്നണികളും ഗംഭീരമാക്കി. യു.ഡി.എഫ്. സ്ഥാനാര്‍ഥി എന്‍.ഷംസുദ്ദീന്റെ കലാശക്കൊട്ട് തെങ്കര ടൗണില്‍ നിന്നാണ് ആരംഭിച്ച ത്.വിവിധ കേന്ദ്രങ്ങളിലെ പരിപാടികള്‍ക്കുശേഷം വൈകിട്ട് നാലരയോടെ മണ്ണാര്ക്കാ ട് സംഗമിച്ചു. കുന്തിപ്പുഴ പെട്രോള്‍ പമ്പിന് സമീപത്ത് നിന്നും തുടങ്ങിയ റാലി കോടതിപ്പടി പെട്രോള്‍ പമ്പ് പരിസരത്ത് സമാപിച്ചു. സ്ഥാനാര്‍ഥി എന്‍.ഷംസുദ്ദീന്, റഷീദ് ആലായന്‍, ഹുസൈന് കോളശ്ശേരി, ഗഫൂര്‍ കോല്‍കളത്തില്‍, കെ.ആലിപ്പുഹാജി, സി.മുഹമ്മദ് ബഷീര്‍ തുടങ്ങിയ നേതാക്കളുള്‍പ്പടെ പങ്കെടുത്തു.

എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി മന്‍സില്‍ അബൂബക്കര്‍ എടത്തനാട്ടുകര വട്ടമണ്ണപ്പുറം ഭാഗങ്ങളിലെ റോഡ് ഷോയ്ക്കുശേഷം വൈകിട്ട് നാലരയോടെ മണ്ണാര്‍ക്കാടെത്തി. തുടര്‍ന്ന് സി.പി.എം. പാര്‍ട്ടി ഓഫിസ് പരിസരത്തുനിന്ന് ആരംഭിച്ച കൊട്ടിക്കലാശത്തി ല്‍ കെ.പി സുരേഷ് രാജ്, മണികണ്ഠന് പൊറ്റശ്ശേരി, എ.കെ അബ്ദുല്‍ അസീസ്, സുരേഷ് കൈതച്ചിറ, കെ.മന്‍സൂര്‍, പി.കബീര്‍, വിനോദ്കുമാര്‍, കെ.വി അമീര്‍, ഷൗക്കത്തലി കുളപ്പാടം ഉള്‍പ്പടെയുള്ള നേതാക്കള്‍ പങ്കെടുത്തു.

അലനല്ലൂര്‍ പഞ്ചായത്തിലെ ചുണ്ടോട്ടുകുന്നില് നിന്നാണ് എന്‍.ഡി.എ. സ്ഥാനാര്‍ഥി ഐസക് വര്‍ഗീസിന്റെ പ്രചാരണ പരിപാടികള്‍ തുടങ്ങിയത്. വൈകിട്ട് നാലരയ്ക്ക് കൊട്ടിക്കലാശത്തിനായി പൊലിസ് സ്റ്റേഷന് പരിസരത്തെത്തി. സ്ഥാനാര്‍ഥിക്കൊപ്പം നേതാക്കളായ ബി.മനോജ്, ബിജു നെല്ലമ്പാനി, മണ്ഡലം ജനറല്‍ സെക്രട്ടറി സുധീഷ് ,രാജു പുഴക്കല്‍, ജില്ലാ വൈ പ്രസി. എന്‍.ആര് രജിത, മണ്ഡലം സെക്രട്ടറിമാരായ എ.ജി.ശ്രീവിദ്യ, കെ.കൃഷ്ണകുമാരി ,മഹിള മോര്‍ച്ച മണ്ഡലം പ്രസിഡന്റ് വി. ജയശ്രീ ,.പി.എം സുധ, മുന്‍ കൗണ്‍സിലര്‍ എ. അമുത, എന്‍.ആര്. രതിത, രാധാ സോമന് ,ബി ഡി ജെ എസ് സംസ്ഥാന കമ്മറ്റി അംഗം കെ. അരവിന്ദാക്ഷന്, ജില്ലാ വൈസ്പ്രസി. രാജീവ് മാടമ്പി, ജില്ലാ കമ്മറ്റി അംഗം ജിജി ജോര്‍ജ്ജ് എന്നിവര്‍ പങ്കെടുത്തു.

എസ്.ഡി.പി.ഐ. സ്ഥാനാര്‍ഥി അഷിത നജീബിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സമാപനം കുറിച്ചുള്ള കൊട്ടിക്കലാശം നെല്ലിപ്പുഴ ഭാഗത്ത് നടന്നു. ആശുപത്രിപ്പടി പമ്പ് മുതല്‍ നെല്ലിപ്പുഴ വരെയാണ് റാലി നടന്നത്. നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്തു. വാദ്യമേളങ്ങളും കൊടിതോരണങ്ങളും ഡി.ജെ. സംഗീതവുമെല്ലാം മുന്നണികളുടെ കൊട്ടിക്കലാശത്തിന് കൊഴുപ്പേകി.റാലികള്‍ കാണാന്‍ ദേശീയപാതയ്ക്ക് ഇരുവശവും ജനങ്ങളും തിങ്ങിനിറഞ്ഞിരുന്നു. ദേശീയപാതയില്‍ പൊലിസ് ഗതാഗതനിയന്ത്രണവും ഏര്‍പ്പെടുത്തിയിരുന്നു.
