മണ്ണാര്‍ക്കാട്: തെങ്കര പഞ്ചായത്തിലെ കൊളശ്ശേരി കുന്നിന് സമീപം കനാലിലെ ഉണ ക്കപ്പുല്ലിന് തീപിടിച്ചു. ചൊവ്വാഴ്ച വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം. കനാലിനോട് ചേര്‍ന്ന് കെ.എസ്.ഇ.ബി ട്രാന്‍സ്ഫോര്‍മര്‍ സ്ഥിതി ചെയ്തിരുന്നതിനാല്‍ വൈദ്യുതി അധികൃതരും അഗ്നിരക്ഷാസേനയും കൃത്യസമയത്ത് ഇടപെട്ടത് വന്‍ അപകടം ഒഴിവാക്കി.
കനാലില്‍ വെള്ളമില്ലാതിരുന്നതിനാല്‍ ഉണങ്ങിയ പുല്ലിലേക്ക് തീ വേഗത്തില്‍ പടരുകയായിരുന്നു. ഉടന്‍തന്നെ വിവരമറിഞ്ഞെത്തിയ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. ഓടിക്കൂടിയ നാട്ടുകാര്‍ തീ അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും നിയന്ത്രണവിധേയമാക്കാന്‍ സാധിച്ചില്ല. കെ.എസ്.ഇ.ബി അസിസ്റ്റന്റ് എന്‍ജിനീയര്‍ നാസര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് മണ്ണാര്‍ക്കാട് ഫയര്‍ സ്റ്റേഷനില്‍ നിന്നും സ്റ്റേഷന് ഓഫിസര്‍ (ഗ്രേഡ്) സേതുനാഥപിള്ളയുടെ നേതൃത്വത്തില്‍ അഗ്നിരക്ഷേസന സ്ഥലത്തെത്തി. സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫിസര്‍ പി.കെ പ്രജീഷ്, ഓഫിസര്‍മാരായ വി. സുരേഷ് കുമാര്‍, കെപ്രശാന്ത്, ഒ.എസ് സുഭാഷ്, പി.കെ അഖില്‍, കിരണ്‍, എം.ആര് രാഗില്‍ എന്നിവരടങ്ങുന്ന സംഘം ഫയര്‍ എന്ജിന് ഉപയോഗിച്ച് വെള്ളം ചീറ്റിയാണ് തീ പൂര്‍ണ്ണമായും അണച്ചത്.
സമയോചിതമായ ഇടപെടലിലൂടെ ട്രാന്‍സ്ഫോര്‍മറിലേക്ക് തീ പടരുന്നത് തടയാനാ യത് പ്രദേശവാസികള്‍ക്ക് വലിയ ആശ്വാസമായി.
