മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് റൂറല്‍ സര്‍വീസ് സഹകരണബാങ്കിന്റെ നേതൃത്വത്തിലുള്ള പടക്കച്ചന്ത ബാങ്ക് ഹെഡ് ഓഫിസിന് സമീപം പ്രവര്‍ത്തനംതുടങ്ങി. ബാങ്ക് പ്രസിഡന്റ് പി.എന്‍ മോഹനന് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പ്രമുഖ കമ്പനിയുടെ ഗുണമേന്മയുള്ള പട ക്കങ്ങള് മിതമായ നിരക്കിലാണ് ഇവിടെ വില്‍ക്കുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു.
രാവിലെ 10മുതല്‍ രാത്രി ഒമ്പതുവരെയാണ് വില്‍പ്പനസമയം. 14വരെയാണ് പടക്കച്ചന്ത പ്രവര്‍ത്തിക്കുക. 12-ന് കറന്‍സി-നാണയമേളയും നടക്കും. കണിയൊരുക്കുന്നതിനാവ ശ്യമായ കൃഷ്ണ വിഗ്രഹമുള്‍പ്പെടെ എല്ലാ -വിധ സാമഗ്രികളുമടങ്ങിയ വിഷു കണി കിറ്റും ലഭ്യമാണ്. ചടങ്ങില്‍ വൈസ് പ്രസിഡന്റ് പി.പി റഷീദ് ബാബു അധ്യക്ഷനായി.
സിനിമാനിര്‍മാതാവ് സേതുമണ്ണാര്‍ക്കാട് ആദ്യവില്‍പ്പന നടത്തി. അഡ്മിനിസ്ട്രേറ്റീവ് ഓഫിസര്‍ എം.പുരുഷോത്തമന്, സെക്രട്ടറി പി.സുധാദേവി, ഡയറക്ടര്‍മാരായ പി.രാധാകൃഷ്ണന്, പി.കെ മോഹന്‍ദാസ്, എസ്.റിയാസ്,എന്‍.സി മാണിക്കന്, സുബൈദ ഹാരിസ്, മീനപ്രകാശന്, കെ.സൗമ്യ തുടങ്ങിയവര്‍ സംസാരിച്ചു.
